പുതു തലമുറ സ്കൂളുകൾ സ്ഥാപിക്കാൻ 150 കോടി ദിർഹം
text_fieldsഫുജൈറ: യു.എ.ഇയിൽ പുതു തലമുറ സ്കൂളുകൾ സ്ഥാപിക്കാൻ 150 കോടി ദിർഹം വകയിരുത്തി. റോബേ ാട്ടിക്സ്, നിർമിത ബുദ്ധി, ആരോഗ്യം, പരിസ്ഥിതി എന്നിവക്ക് ലബോറട്ടറികളുള്ളതും സ വിശേഷ സ്പോർട്സ് സംവിധാനങ്ങളുള്ളതുമായിരിക്കും സ്കൂളുകളെന്ന് ശൈഖ് മുഹമ്മദ ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു. തിങ്കളാഴ്ച ഫുജൈറയിലെ ഹയർ കോളജസ് ഒാഫ് ടെക്നോ ളജി സന്ദർശിക്കവേയാണ് അദ്ദേഹം ഇൗ പ്രഖ്യാപനം നടത്തിയത്.
കോളജുകളെ ‘സാമ്പത്തിക മേഖലകളാ’ക്കി മാറ്റുന്നതിനുള്ള പദ്ധതിക്കും മുഹമ്മദ് ബിൻ റാശിദ് തുടക്കം കുറിച്ചു. ഹോസ്പിറ്റാലിറ്റി, ചില്ലറവ്യാപാരം, എണ്ണ, ലോജിസ്റ്റിക്സ് മേഖലകളിൽ ബിസിനസ് കേന്ദ്രീകൃത ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിട്ട് 65000ത്തോളം വിദ്യാർഥികൾക്ക് വേണ്ടി തയാറാക്കിയ പദ്ധതിയാണിത്.
പത്ത് കോടി ദിർഹമാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. സമ്പദ് വ്യവസ്ഥയിലെ ചാഞ്ചല്യം കാരണം ജനങ്ങൾ ശങ്കിച്ചു നിൽക്കുേമ്പാൾ തങ്ങൾ ഒരു മാറ്റത്തിന് ആക്കം കൂട്ടുകയാണെന്നും ഭാവിയെ കുറിച്ച് അവർ ഭയപ്പെടുേമ്പാൾ തങ്ങൾ ഭാവിയെ സൃഷ്ടിക്കുന്നതിൽ വിശ്വസിക്കുകയാണെന്നും മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ കു
റിച്ചു.
അടുത്ത 50 വർഷത്തേക്ക് വേണ്ടി പുത്തൻ ചിന്താധാര ആവിഷ്കരിക്കുകയും അതുവഴി നിലവിലെ ഗതിവേഗത്തിെൻറ ഇരട്ടിയിൽ നമ്മുടെ വികസനം ഉറപ്പാക്കുന്ന വ്യത്യസ്തമായ തലമുറയെ വാർത്തെടുക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.