അബൂദബിയിലെ സ്കൂളുകളിൽ മുഴുവൻ ഫീസും നൽകണം
text_fieldsഅബൂദബി: തലസ്ഥാനത്തെ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളിൽനിന്ന് മുഴുവൻ ഫീസും ഈടാക്കും.ഓൺലൈൻ പഠനമോ ക്ലാസ് മുറികളിലെ പഠനമോ തെരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അധികാരമുണ്ടെന്നും അധികൃതർ അറിയിച്ചു. അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഏതു പഠനരീതി തെരഞ്ഞെടുത്താലും ട്യൂഷൻ ഫീസ് പൂർണമായും രക്ഷിതാക്കൾ അടക്കണം.
മുഴുവൻ ദിവസം, അർധ ദിവസം, ഒന്നിടവിട്ട ദിവസങ്ങൾ, ഒന്നിടവിട്ട ആഴ്ചകൾ അല്ലെങ്കിൽ ഹൈബ്രിഡ് മാതൃക രീതികൾ എന്നിവയോടെയാവും സ്കൂളുകൾ വീണ്ടും തുറക്കുക. വിദ്യാർഥികൾ ക്ലാസുകളിൽ ഹാജരാകുന്ന ദിവസങ്ങളിൽ കുറവുണ്ടായാലും ബസ് ഫീസിൽ മാറ്റമുണ്ടാവില്ല. എന്നാൽ, സാമ്പത്തിക പരാധീനതയുള്ള മാതാപിതാക്കൾ സ്കൂൾ പ്രിൻസിപ്പലിനെ സമീപിച്ചാൽ വിട്ടുവീഴ്ച ചെയ്യണമെന്നും നിർദേശത്തിൽ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.