ഇന്ത്യ ഇന്റനാഷനൽ സ്കൂളിൽ ശാസ്ത്രപ്രദർശന മത്സരം
text_fieldsഷാർജ: ഇന്ത്യ ഇന്റനാഷനൽ സ്കൂൾ ‘ഇമ്യൂട്ടോ’ ശാസ്ത്രപ്രദർശന മത്സരം സംഘടിപ്പിച്ചു. യു.എ.ഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽനിന്നുള്ള 19 സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു. സുസ്ഥിര വികസനസാധ്യതകൾ കണ്ടെത്താൻ പ്രതിജ്ഞാബദ്ധരായ ശാസ്ത്രപ്രതിഭകളാണ് മത്സരത്തിൽ മാറ്റുരച്ചത്.
ലോകത്തെ കൂടുതൽ പരിസ്ഥിതി സൗഹൃദവും ഹരിതാഭവുമാക്കുന്നതിനുള്ള ആശയങ്ങളും സൃഷ്ടികളും പ്രോജക്ടുകളും പ്രദർശിപ്പിക്കാൻ അവസരം ലഭിക്കുക എന്നതാണ് ലക്ഷ്യം. ഗ്രേഡ് 4 ,5 വിഭാഗത്തിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജയും ഗ്രേഡ് 6, 8 വിഭാഗത്തിൽ അവർ ഓൺ ബോയ്സ് ഷാർജയും ഗ്രേഡ് 9, 10 വിഭാഗത്തിൽ ഇന്ത്യ ഇന്റർനാഷനൽ ഗേൾസ് ഷാർജയും ഗ്രേഡ് 11, 12 വിഭാഗത്തിൽ ഇന്ത്യ ഇന്റർനാഷനൽ ഗേൾസ് ഷാർജയും കൂടുതൽ പോയന്റുകൾ നേടി. ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. പെയ്സ് ഗ്രൂപ് ഡയറക്ടർ ബോർഡ് അംഗങ്ങളായ സൽമാൻ ഇബ്രാഹിം, അസീഫ് മുഹമ്മദ്, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, സാജിത ഇബ്രാഹിം, ഹയ ഇബ്രാഹിം, സഫ ആസാദ് എന്നിവരുടെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അലൻ ഡി കോത്ത്, മിന്നു മേരി ജോർജ്, പ്രഫ. ഗീതാ കണ്ണൻ, മുഹമ്മദ് മുഷറഫ് (ഷാർജ ആസ്ട്രോ), ആദിൽ ഇബ്രാഹിം എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.