നിർമിത ബുദ്ധി ആഘോഷിച്ച് അബൂദബി സയൻസ് ഫെസ്റ്റിവലിന് ഇന്ന് സമാപനം
text_fieldsഅബൂദബി: നിർമിത ബുദ്ധിയുടെയും റോബോട്ടിക്സിെൻറയും അപാരമായ സാധ്യതകൾ ലളിതമാ യ ആവിഷ്കാരങ്ങളിലൂടെ വിദ്യാർഥികളിലേക്കും പൊതുജനങ്ങളിലേക്കും പകർന്ന് അബൂദ ബി സയൻസ് ഫെസ്റ്റിവൽ ശനിയാഴ്ച സമാപിക്കുന്നു. അബൂദബി കോർണിഷ്, അൽെഎൻ അൽ ജഹിലി പാർക്ക്, ദഫ്റ സിറ്റി മാൾ എന്നിവിടങ്ങളിലായി ജനുവരി 31ന് ആരംഭിച്ച ഫെസ്റ്റിവലിനാണ് സമാപ്തിയാകുന്നത്. ശിൽപശാലകളും ഇൻററാക്ടീവ് സെഷനുകളും ഉൾപ്പെടെ 95ലധികം വ്യത്യസ്ത പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയത്.
വിവിധ ശാസ്ത്ര ശാഖകളിലെ വിസ്മയക്കാഴ്ചകളുമായി സജ്ജീകരിച്ച ‘ഇന്നൊവേഷൻ വില്ലേജ്’ നിരവധി പേരെയാണ് ആകർഷിക്കുന്നത്. ത്രീഡി പ്രിൻറിങ്, ഡൂഡ്ൽ എഴുത്ത്, ഡ്രോൺ ഡൈനാമിക്സ് തുടങ്ങിയവ പരീക്ഷിച്ചുനോക്കാൻ നീണ്ട വരിയാണ് ഒാരോ സ്റ്റാളുകളിലും. കോഡ് എ പില്ലർ, ഡിഗ് അപ് ൈഡനോസർ തുടങ്ങിയ സ്റ്റാളുകളിലേക്ക് കുട്ടികളാണ് കുതിച്ചെത്തുന്നത്. ആപ്പ് ഫാക്ടറി, ജങ്ക്ൾ സഫാരി, ഇലക്ട്രിക് ഡഫ്, ഫാസിനേറ്റിങ് സയൻസ് തുടങ്ങി ആകർഷകമായ മറ്റു നിരവധി സ്റ്റാളുകളും ഫെസ്റ്റിലുണ്ട്. സ്റ്റേജ് ഷോകളും ഫെസ്റ്റിെൻറ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.