സ്കോട്ട അബൂദബി ചാപ്റ്റർ ഇഫ്താർ സംഗമം
text_fieldsസ്കോട്ട അബൂദബി ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: സർ സയ്യിദ് കോളജ് അലുമ്നി അബൂദബി ചാപ്റ്റർ ഇഫ്താർ സംഗമവും സ്ഥാപക നേതാക്കൾക്കുള്ള ആദരവും സംഘടിപ്പിച്ചു. നൗഷാദ് മാസ്റ്റർ റമദാൻ പ്രഭാഷണം നടത്തി. അലുമ്നി സ്ഥാപക നേതാക്കളായ വി.പി.കെ. അബ്ദുല്ല, കരപ്പാത് ഉസ്മാൻ എന്നിവരെ ആദരിച്ചു.
പ്രോഗ്രാം കൺവീനർ എസ്.എൽ.പി. റഫീഖ് സ്വാഗതവും പ്രസിഡന്റ് കാസിം അബൂബക്കർ അധ്യക്ഷതയും വഹിച്ചു. അലുമ്നി എക്സിക്യൂട്ടിവ് അംഗവും ലുലു ഗ്രൂപ് റീജനൽ ഡയറക്ടറുമായ അജയ് കുമാർ ആശംസയും ട്രഷറർ കെ.വി. അഷ്റഫ് നന്ദിയും പറഞ്ഞു. നൗഷാദ് മാഹി, സി.പി നൗഫൽ, കെ.സി അഫ്സൽ, ഇബ്രാഹിം, സി.എച്ച് മുഹമ്മദലി, അൻസാർ, റാഷിദ് ഹമീദ്, ജസീൽ, നാസർ, ശക്കീർ, സൽസബീൽ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.