ആഘോഷമായി സ്കോട്ട വാർഷികം
text_fieldsദുബൈ: രണ്ടു പതിറ്റാണ്ട് പിന്നിട്ട സർ സയ്യിദ് കോളജ് തളിപ്പറമ്പ് അലുമ്നി ഫോറത്തിന്റെ (സ്കോട്ട) 20ാ വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
സ്കോട്ട പ്രസിഡന്റ് ബുഹാരി ബിൻ അബ്ദുൽ ഖാദിർ അധ്യക്ഷത വഹിച്ചു. ലൈല രാഹൽ അൽ അഫ്ഗാനി ഉദ്ഘാടനം ചെയ്തു. അഹമ്മദ് സാബി (സി.ഡി.എ), അസ്മ മശുക്കാലി (ദുബൈ പൊലീസ്), അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, മുഹമ്മദ് മദനി (എ.ബി.സി ഗ്രൂപ്), ഉമറുൽ ഫാറൂഖ്, ശിഹാബ്, മുഹമ്മദ് റഫീഖ്, നാസർ അഹ്മദ് തുടങ്ങിയവർ പങ്കെടുത്തു. സ്കോട്ട ജനറൽ സെക്രട്ടറി സി.പി. അബ്ദുൽ ജലീൽ സ്വാഗതവും ജനറൽ കൺവീനർ അബ്ദുൽ മുനീർ നന്ദിയും പറഞ്ഞു. ഗസൽ ആർട്ടിസ്റ്റ് മുഹമ്മദ് നിയാസും പാകിസ്താനി തബലിസ്റ്റ് റൂപ് ചൗഹാനും ഒരുക്കിയ ഗസൽസന്ധ്യ കാണികൾക്ക് ഹരമായി. സെഫിൻ-അഭിഷേക് കൂട്ടുകെട്ടിന്റെ വയലിൻ ഫ്ലൂട്ട് ഫ്യൂഷൻ, സുമി അരവിന്ദിന്റെ നേതൃത്വത്തിൽ പ്രദീപ് ബാബു, മുഹമ്മദ് ഫൈസൽ, ഷമീർ, ബീന സിബി തുടങ്ങിയവരുടെ റോക്ക് ഓൺ ദ ബാൻഡ് അവതരിപ്പിച്ച സംഗീതനിശ എന്നിവയും ആവേശമൊരുക്കി. സ്കോട്ട എക്സലൻസ് അവാർഡുകളും വിതരണം ചെയ്തു. കെ.വി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ ക്രിയേറ്റിവ് ജേണലിസ്റ്റ് പുരസ്കാരം കെ.എം. അബ്ബാസിനും നൗഷാദ് ഇരുമ്പൻ മെമ്മോറിയൽ സ്പെഷൽ ടാലന്റ് അവാർഡ് റിത അബ്ദുറഹീമിനും പ്രഫ. ടി. ഇല്യാസ് മെമ്മോറിയൽ സ്പോർട്സ് അച്ചീവ്മെന്റ്
പുരസ്കാരം സാദിക്കിനും പ്രഫസർ ചിണ്ടൻകുട്ടി മെമ്മോറിയൽ എജുക്കേഷൻ എക്സലൻസ് അവാർഡ് ഫാത്തിമ റിയാസിനും വി.പി. മഹമൂദ് ഹാജി മെമ്മോറിയൽ കരിയർ അച്ചീവ്മെന്റ് പുരസ്കാരം മുഹമ്മദ് റഫീക്കിനും ജസ്റ്റിസ് വി. ഖാലിദ് മെമ്മോറിയൽ കോവിഡ് വാരിയർ പുരസ്കാരം ബുഹാരി ബിൻ അബ്ദുൽ ഖാദിറിനും കെ. അബ്ദുൽ ഖാദർ മെമ്മോറിയൽ സോഷ്യൽ സർവിസ് പുരസ്കാരം സി.പി. അബ്ദുൽ ജലീലിനും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.