കടലാക്രമണം : കൽബ, ഫുജൈറ തീരറോഡുകൾ അടച്ചു
text_fieldsഷാർജ: രാവിലെ മുതൽ കടലിൽ അനുഭവപ്പെട്ട അസ്ഥിര കാലാവസ്ഥ കൂറ്റൻ തിരമാലകളായി തീ രത്തേക്ക് പാഞ്ഞടുത്തതോട ഷാർജയുടെ ഉപനഗരമായ കൽബയിലെ കോർണീഷ് റോഡും ഫുജൈറയി ലെ മർബാ ബീച്ച് റോഡും അടച്ചു. രാവിലെ 9.30നാണ് റോഡുകൾ അടക്കാൻ തുടങ്ങിയത്. സന്ദർശകർ ഒരു കാരണവശാലും കോർ കൽബ, മീദാൻ കൽബ, കോർണീഷ് പാർക്ക് എന്നിവിടങ്ങളിലേക്ക് പോകരുതെന്ന് കൽബ നഗരസഭ മുന്നറിയിപ്പ് നൽകി. ഫുജൈറയിലെ മുറബാ, ഖിദ്ഫ നഗരസഭകൾ ശക്തമായ സുരക്ഷാമാനദണ്ഡങ്ങളാണ് തീരമേഖലയിൽ ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് ബദൽ മാർഗം പറഞ്ഞ് കൊടുക്കാനും വിലക്കുകൾ ലംഘിച്ച് അപകടത്തിൽ ചെന്ന് ചാടരുതെന്ന് ഉപദേശിക്കുവാനും പൊലീസ് നഗരസഭ ഉദ്യോഗസ്ഥർ രംഗത്തുണ്ട്. കൽബയിലാണ് കടലാക്രണം ശക്തമായി തുടുന്നത്. ഒമാൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദത്തിെൻറ സാന്നിധ്യമായിരിക്കാം ഇത്ര ശക്തമായ കടലാക്രമണത്തിന് കാരണമായതെന്നാണ് കണക്കാക്കുന്നത്.
മുൻവർഷങ്ങളിൽ ഇത്തരം പ്രതിഭാസം കൽബയിൽ ഉണ്ടായതുമാണ്. ഫുജൈറ ഭാഗത്ത് എന്തെങ്കിലും അപകടങ്ങൾ രാത്രി കാലങ്ങളിലോ മറ്റോ അനുഭവപ്പെട്ടാൽ 80036 എന്ന നമ്പറിലാണ് വിളിച്ചറിയിക്കേണ്ടത്.
അധികൃതരുടെ ശക്തമായ നിരീക്ഷണമാണ് പ്രദേശത്ത് അപകടങ്ങളില്ലാതാക്കിയത്. നിരവധി പേരാണ് കടലിൽ കുളിക്കുവാനും മത്സ്യബന്ധനത്തിനും അതിരാവിലെ എത്തിയത്. പുലർച്ചെ കടൽ ശാന്തമായിരുന്നെങ്കിലും വെയിൽ ശക്തമായതോടെ തിരമാലകളും ശക്തിപ്പെടുകയായിരുന്നു. മരുഭൂപ്രദേശത്തെ തീരങ്ങളിൽ ന്യൂനമർദ്ദം അനുഭവപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസങ്ങളിൽ ഒന്നാണ് വെയിൽ കനക്കുമ്പോൾ തിരകൾ ശക്തമാകുക എന്നത്. കടലാക്രണം മത്സ്യ വിപണിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കൽബ–ഒമാൻ പാതയിൽ നിന്ന് മലീഹയിലേക്ക് പോകുന്ന റോഡ് കടലാക്രണത്തിെൻറ കെടുതിയിൽ പെടാത്തതാണ് ദുബൈ മത്സ്യ വിപണിക്ക് തുണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.