കടലാമകളുടെ പുനരധിവാസം; ബോധവത്കരണവുമായി ഷാർജ മ്യൂസിയം
text_fieldsഷാർജ: കടലാമകളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഷാർജ മ്യൂസിയം അതോറിറ്റിയുടെ ഷാർജ അക്വേറിയം പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ‘പരിക്കേറ്റ കടലാമകളുടെ പുനരധിവാസം’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
സമുദ്രജീവികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുംവേണ്ടിയാണ് പദ്ധതി. പരിക്കേറ്റ ആമകളെ കണ്ടെത്തി മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ അവയെ ചികിത്സിക്കുകയും ഭക്ഷണവും മറ്റ് പോഷകാഹാരവും നൽകുകയും ചെയ്യും. തുടർന്ന് ആരോഗ്യം വീണ്ടെടുത്താൽ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് അവയെ തുറന്നുവിടും.
മത്സ്യം, ഉറച്ച പുറംതോടുള്ള ഞണ്ട്, ചെമ്മീൻ, പവിഴപ്പുറ്റുകൾ എന്നിവയുൾപ്പെടെയുള്ള സമുദ്രജീവികളെ സംരക്ഷിക്കുന്നതിന് കടലാമകൾ അത്യന്താപേക്ഷിതമാണ്. മലിനീകരണം, അമിതമായ മത്സ്യബന്ധനം, ആവാസവ്യവസ്ഥയുടെ നാശം എന്നിങ്ങനെ കടലാമകൾ നേരിടുന്ന പാരിസ്ഥിതിക ഭീഷണികൾ കുറക്കുന്നതിനുവേണ്ടിയാണ് അതോറിറ്റിയുടെ പ്രവർത്തനം.
പാരിസ്ഥിതിക അവബോധം വർധിപ്പിക്കുന്നതിനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിൽ പങ്കുചേരാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് കരുതുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.