Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകടൽപ്പശുക്കൾ...

കടൽപ്പശുക്കൾ കരക്കടിഞ്ഞ സംഭവം: സമുദ്രനിരീക്ഷണം ശക്​തമാക്കുന്നു

text_fields
bookmark_border
കടൽപ്പശുക്കൾ കരക്കടിഞ്ഞ സംഭവം: സമുദ്രനിരീക്ഷണം ശക്​തമാക്കുന്നു
cancel

അബൂദബി: കടലിൽ അനധികൃത മത്സ്യബന്ധന വലകൾ ഉപയോഗിക്കുന്നുവെന്നതിന്​ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ സമുദ്രനിരീക്ഷണം ശക്​തമാക്കുന്നു. സാദിയാത്​ ബീച്ചിൽ അഞ്ച്​ കടൽപ്പശുക്കൾ ചത്ത്​ കരക്കടിഞ്ഞതിന്​ കാരണം അനധികൃത വലകളാണെന്ന്​ അധികൃതർ സംശയിക്കുന്ന​ു. അതേസമയം, ചിലയിനം മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത്​ ഇവയെ പിടിക്കുന്നതിന്​ യു.എ.ഇ കാലവസ്​ഥ വ്യതിയാന^പരിസ്​ഥിതി മന്ത്രാലയം വിലക്കേർ​െപ്പടുത്തുകയും ചെയ്​തിട്ടുണ്ട്​്​. ഷേരി, സാഫി ഇനത്തിലെ മീനുകൾ പിടിക്കുന്നതിനാണ്​ നിരോധനം. ഇത്തരം മീനുകൾ വിപണിയിലെത്തുന്നുണ്ടോയെന്ന്​ മന്ത്രാലയം കർശനമായി നിരീക്ഷിക്കുന്നുണ്ട്​. മാർച്ച്​ ഒന്ന്​ മുതൽ ഏപ്രിൽ 30 വരെ ഇൗയിനം മത്സ്യങ്ങൾ വിൽപന നടത്താൻ പാടില്ലെന്ന്​ മന്ത്രാലയം അറിയിച്ചിട്ടുണ്ട്​. രാജ്യത്തുനിന്ന്​ പിടിച്ചതിന്​ മാത്രമല്ല ഇറക്കുമതി ചെയ്​തവക്കും നിരോധനം ബാധകമാണ്​. ഇതു സംബന്ധിച്ച്​ മീൻപിടുത്തക്കാർക്കും വ്യാപാരികൾക്കും മന്ത്രാലയം ബോധവത്​കരണം സംഘടിപ്പിക്കുന്നുണ്ട്​. 

രണ്ട്​ മാസത്തെ മീൻപിടിത്ത വിലക്ക്​ മത്സ്യസമ്പത്ത്​ വർധിക്കാൻ ഉപകരിക്കുമെന്ന്​ കാലാവസ്​ഥ വ്യതിയാന^പരിസ്​ഥിതി മന്ത്രാലയത്തിലെ മത്സ്യ സുസ്​ഥിരത വകുപ്പ്​ ഡയറക്​ടർ സലാഹ്​ അബ്​ദുല്ല ആൽ റയ്​സി പറഞ്ഞു. സുസ്​ഥിര സമുദ്ര പരിസ്​ഥിതിയും മത്സ്യസംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ ഉൽപാദനവും വ്യാപാരവും വർധിപ്പിക്കുന്നതിനും ഇൗ നടപടി ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന്​ ആൺ, രണ്ട്​ പെൺ കടൽപ്പശുക്കളാണ്​ ചത്ത്​ സാദിയാത്​ ബീചിൽ അടിഞ്ഞിരുന്നത്​. ഇതിലൊന്ന്​ പൂർണ ഗർഭിണിയായിരുന്നു. പ്രാദേശികമായി ‘ഹിയാലി’ എന്നറിയപ്പെടുന്ന വലയിൽ കുടുങ്ങിയാണ്​ കടൽപ്പശുക്കൾ ചത്തതെന്നാണ്​ നിഗമനം. നെയ്​മീൻ പിടിക്കാൻ അനധികൃതമായി ഉപയോഗിക്കുന്ന ഇൗ വലക്ക്​ 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ നീളമുണ്ടാകും. വെള്ളത്തിൽ പത്ത്​ മീറ്റ​േറാളം ആഴത്തിലാണ്​ ഇൗ വല വിരിക്കുന്നത്​. കടൽപ്പശുക്കൾക്ക്​ കാഴ്​ചശക്​തി കുറവായതിനാൽ അവ ഇത്തരം വലയിൽ കുടുങ്ങാനുള്ള സാധ്യത ഏറെയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seagulf newsmalayalam news
News Summary - sea-uae-gulf news
Next Story