ഈത്തപ്പഴ മേളത്തിരക്കിൽ ലിവ
text_fieldsഅബൂദബി: രണ്ടാമത് ലിവ ഈത്തപ്പഴ ഫെസ്റ്റിവലിന് തുടക്കമായി. ഭരണാധികാരിയുടെ അല്‍ ദഫ്ര മേഖലയിലെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആൽ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് ലിവ സിറ്റിയില്‍ ഈത്തപ്പഴമേള നടക്കുന്നത്. അബൂദബി കൾചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റിയും അബൂദബി ഹെറിറ്റേജ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്നതാണ് മേള. വിളവെടുപ്പ് കാലത്തിന്റെ ആഘോഷം, ഈത്തപ്പനയും അവയുടെ ഉല്പന്നങ്ങളും ദേശീയ സമ്പത്താണെന്നും സാംസ്കാരിക പൈതൃകത്തിലെ അഭിവാജ്യ ഘടകമാണെന്നും എടുത്തുകാട്ടുകയാണ് മേളയുടെ ലക്ഷ്യം. ഉല്പാദകരെയും വ്യാപാരികളെയും നിക്ഷേപകരെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ മേള സഹായകമാവും.
ഇമാറാത്തി ഈത്തപ്പഴം വിൽപന പ്രോത്സാഹിപ്പിക്കാനും കര്‍ഷകര്‍ക്ക് ഇതര രാജ്യങ്ങളിലെ കര്‍ഷകരുമായി സംവദിക്കാനും നൂതന കൃഷിരീതികള്‍ പഠിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനും അവസരമൊരുക്കുകയും ദേശീയമേളയുടെ സംസ്കാരവും കാര്ഷികപൈതൃകവും സംരക്ഷിക്കുകയെന്നതും മേളയുടെ ലക്ഷ്യമാണ്. ഈത്തപ്പഴം, ഒലിവ് എണ്ണ, പാചകം, ചിത്രരചന, ഫോട്ടോഗ്രഫി തുടങ്ങിയ ഇനങ്ങളില്‍ സന്ദര്‍ശകര്‍ക്കായി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. പൈതൃക ഗ്രാമം, തേന്‍ ഗ്രാമം, അന്താരാഷ്ട്ര ഈത്തപ്പഴ ഗ്രാമം തുടങ്ങി നിരവധി പൈതൃക പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. ഇമാറാത്തി കരകൗശലപ്രകടനങ്ങളും തത്സമയം അരങ്ങേറും. ഈ മാസം 30നാണ് മേള അവസാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.