അൽ ബദർ ഫെസ്റ്റിവലിന്റെ രണ്ടാം സെഷൻ 18 മുതൽ
text_fieldsഫുജൈറ: പ്രവാചകന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന അൽ ബദർ ഫെസ്റ്റിവലിന്റെ രണ്ടാം സെഷൻ ഈ മാസം 18 മുതൽ ആരംഭിക്കും. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖിയുടെ രക്ഷാകർതൃത്വത്തിൽ സാംസ്കാരിക യുവജന മന്ത്രാലയവുമായി സഹകരിച്ച് ഫുജൈറ ക്രിയേറ്റിവ് സെന്ററിലാണ് പരിപാടി.
സെപ്റ്റംബർ 23 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ പ്രവാചകന്റെ ആദരണീയ ജീവചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളും അതുമായി ബന്ധപ്പെട്ട ധാർമിക മൂല്യങ്ങളും ഉയർത്തിക്കാട്ടുന്ന വിവിധ കലാ സാംസ്കാരിക പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ഇസ്ലാമിന്റെ സഹിഷ്ണുത മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാനും പ്രവാചകന്റെ ജീവചരിത്രത്തിലെ മഹത്തായ സ്ഥാനങ്ങൾ അനുസ്മരിക്കാനും ശ്രമിക്കുന്ന വിവിധ ശിൽപശാലകളിലൂടെയും അറബ്, ഇസ്ലാമിക കലകളെ അനുഗമിക്കുന്ന കലാപ്രദർശനങ്ങളും ഫെസ്റ്റിവൽ ലക്ഷ്യമിടുന്നു.
അൽ-ബദറിന്റെ ഭാഗമായി ഫുജൈറ കിരീടാവകാശി സ്പോൺസർ ചെയ്ത അൽ-ബദർ ഫിനാൻഷ്യൽ സ്കോളർഷിപ് ജേതാക്കളെ ഫെസ്റ്റിവലിലെ പ്രധാന ചടങ്ങിൽ ആദരിക്കും. പ്രവാചകനെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനുമായി വിവിധങ്ങളായ മത്സര പരിപാടികളാണ് ഫെസ്റ്റിവലുമായി നടക്കുന്നത്. അറബി കാലിഗ്രഫി, കാലിഗ്രഫി പെയിന്റിങ്ങുകൾ, സ്കൂൾ വിദ്യാർഥികൾക്കായി പ്രവാചകന്റെ ജീവചരിത്രത്തെക്കുറിച്ചുള്ള കഥപറച്ചിൽ ശിൽപശാലകൾ തുടങ്ങിയവ ഫെസ്റ്റിവലില്‍ നടക്കും. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി മതപരമായ ഗാനങ്ങളും പ്രവാചക സ്തുതി ഗീതങ്ങളും മറ്റും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.