സുരക്ഷ നിയമലംഘനം; 2240 ഭക്ഷണശാലകൾക്ക് പിഴയും മുന്നറിയിപ്പും
text_fieldsഅജ്മാന്: കോവിഡ് സുരക്ഷ മാനദണ്ഡം പാലിക്കാത്ത 2240 സ്ഥാപനങ്ങള്‍ക്ക് അജ്മാനില്‍ പിഴയും മുന്നറിയിപ്പും നല്കി. കഴിഞ്ഞ വര്‍ഷം നടന്ന പരിശോധനകളിലാണ് ഇത്രയും ഭക്ഷണശാലകൾക്ക് അജ്മാൻ നഗരസഭ പിഴയും മുന്നറിയിപ്പും നൽകിയത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി കഴിഞ്ഞ വർഷത്തിൽ തീവ്രമായ പ്രചാരണങ്ങൾ നടത്തിയതായി അധികൃതര്‍ അറിയിച്ചു. 2021ൽ നടന്ന 1,406 പരിശോധനകളിലാണ് 2240 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. എമിറേറ്റിലെ ഉപഭോക്താക്കൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വകുപ്പ് വലിയ ശ്രമങ്ങളാണ് നടത്തിയതെന്ന് അജ്മാൻ നഗരസഭ ആരോഗ്യ പരിസ്ഥിതി വകുപ്പ് എക്സി. ഡയറക്ടർ എൻജിനീയർ ഖാലിദ് അൽ ഹുസനി പറഞ്ഞു.
പരിശോധന ജോലികൾ കൈകാര്യം ചെയ്യാനുള്ള മികച്ച ഉപകരണങ്ങളും സവിശേഷതകളും അടങ്ങുന്ന 'റഗീബ്' സ്മാർട്ട് പരിശോധന സംവിധാനമാണ് ഇതിനായി ഉപയോഗിച്ചത്. മികച്ച ബോധവത്കരണത്തിന്റെ ഭാഗമായി മുന്‍കാലങ്ങളെ അപേക്ഷിച്ച് അടച്ചുപൂട്ടലുകളുടെ എണ്ണം 27 ശതമാനവും പരാതികളുടെ എണ്ണം 14.5 ശതമാനവും കുറയ്ക്കാന്‍ കഴിഞ്ഞു. സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും നിലനിർത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി താമസ, വാണിജ്യ കെട്ടിടങ്ങളിൽ ആരോഗ്യ സുരക്ഷ കാമ്പയിന് സംഘടിപ്പിച്ചു. കീട നിയന്ത്രണ പരിപാടിക്ക് പുറമെ പൊതുജനാരോഗ്യവും സുരക്ഷ ആവശ്യകതകളും കാത്തുസൂക്ഷിക്കാനായി ഫലപ്രദമായ പൊതുശുചിത്വ പരിപാടികളും സംഘടിപ്പിച്ചു. ഇതിനായി അംഗീകൃത കമ്പനികളുമായി ചേർന്ന് കെട്ടിടങ്ങളിലേക്ക് വെള്ളം ബന്ധിപ്പിക്കുന്ന വാട്ടർ ടാങ്കുകളും പൈപ്പുകളും വൃത്തിയാക്കാനുള്ള സംരംഭവും ആരംഭിച്ചു -അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.