ഇന്നുതന്നെ എൻട്രി അയക്കൂ, രുചിമഹോത്സവത്തിൽ നിങ്ങളായിരിക്കും
text_fieldsദുബൈ: മഹാമാരിയും പ്രതിസന്ധികളും അതിജീവിച്ച് മധുരതരമായൊരു നാളെയിലേക്കുള്ള പ്രയാണത്തിലാണ് ലോകം. ഇൗ കുതിപ്പിന് ഇരട്ടിമധുരം പകരാൻ പ്രവാസികൾക്കൊപ്പം ഗൾഫ് മാധ്യമവും കൈകോർക്കുന്നു. രുചിപ്രിയരായ പ്രവാസികള്‍ക്ക് മധുരമൂറും വിഭവങ്ങള്‍ തയാറാക്കാനും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും അവസരമൊരുക്കുകയാണ് പ്രവാസികളുടെ മുഖപത്രമായ 'ഗള്‍ഫ് മാധ്യമം'. അബീവിയയുമായി ചേര്‍ന്നൊരുക്കുന്ന ഡെസര്‍ട്ട് സ്പെഷ്യല്‍ പാചക മത്സരമായ 'ഡെസര്‍ട്ട് മാസ്റ്ററിലേക്ക്' എന്‍ട്രികള്‍ അയക്കാൻ ഇനിയും അവസരമുണ്ട്.
സാധാരണ പാചക മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മധുരമൂറുന്ന ഡെസര്‍ട്ട് സ്പെഷല്‍ വിഭവങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. ഐസ്ക്രീം, പായസം, പുഡിങ് തുടങ്ങിയവയിലെല്ലാം നിങ്ങള്‍ നടത്തിയ പരീക്ഷണങ്ങള്‍ ഞങ്ങള്‍ക്ക് അയക്കു. ഒരു പക്ഷെ, യു.എ.ഇയിലെ നാളത്തെ ഡെസര്‍ട്ട് മാസ്റ്റര്‍ നിങ്ങളായേക്കാം. ആദ്യ ഘട്ടത്തില്‍ സോഷ്യല്‍ മീഡിയ വഴിയാണ് റെസീപികള് അവതരിപ്പിക്കേണ്ടത്.
പാചക കലയില്‍ വിദഗ്ദരായ ജഡ്ജ്മാരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശനം നല്‍കും. യു.എ.ഇയിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഫൈനല്‍ റൗണ്ട് മത്സരം തത്സമയം നടത്താനാണ് പദ്ധതി. യു.എ.ഇയിലെ ഭക്ഷണപ്രിയരായ പ്രവാസികള്‍ക്ക് പുതിയൊരു റെസീപി സമ്മാനിക്കുന്നതിനോടൊപ്പം കൈ നിറയെ സമ്മാനങ്ങള്‍ കരസ്ഥമാക്കാനുള്ള അവസരം കൂടിയാണിത്. ഗള്‍ഫ് മാധ്യമം യു.എ.ഇ (Gulf Madhyamam UAE) എന്ന ഫേസ് ബുക്ക് പേജ് വഴി നിങ്ങള്‍ സമര്‍പ്പിക്കുന്ന റെസീപികളാണ് രജിസ്ട്രേഷനായി പരിഗണിക്കുന്നത്. യു.എ.ഇയുടെ ഡെസര്‍ട്ട് മാസ്റ്ററാവാന്‍ ആഗ്രഹമുണ്ടോ. എങ്കില്‍ ഇനിയും കാത്തിരിക്കേണ്ട. ഇപ്പോള്‍ തന്നെ എന്‍ട്രികള്‍ അയക്കൂ.
ഇതൊന്നു ശ്രദ്ധിക്കണേ
ഗള്‍ഫ് മാധ്യമം യു.എ.ഇ (Gulf Madhyamam UAE) എന്ന ഫേസ്ബുക്ക് പേജ് ലൈക്കും ഫോളോയും ചെയ്യുക.
ഈ പേജിലെ -'ഡെസര്‍ട്ട് മാസ്റ്റര്‍' അനൗണ്‍സിങ് പോസ്റ്റ് ഷെയര്‍ ചെയ്യുക.
'ഡെസര്‍ട്ട് മാസ്റ്റര്‍' ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റായി നിങ്ങളുടെ റെസിപ്പി പോസ്റ്റ് ചെയ്യുക.
#dessertmaster #gulfmadhyamamuae #Abevia ഹാഷ് ടാഗുകള്‍ ഉപയോഗിക്കണം.
നിങ്ങളുടെ അഞ്ച് സുഹൃത്തുക്കള്‍ക്ക് റെസിപ്പി പോസ്റ്റ് കമന്റിനൊപ്പം ടാഗ് ചെയ്യണം.
റെസിപ്പി ഡെസര്‍ട്ട് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതാകണം.
വ്യാജ അക്കൗണ്ടുകളിലൂടെയുള്ള എന്‍ട്രികള്‍ സ്വീകരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.