Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവയോജന ദിനം: ...

വയോജന ദിനം: വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച്​ ജി.ഡി.ആർ.എഫ്.എ

text_fields
bookmark_border
senior citizens day
cancel
camera_alt

അന്താരാഷ്ട്ര വയോജന ദിനത്തിൽ ജി.ഡി.ആർ.എഫ്.എ ദുബൈ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്

ദുബൈ: അന്താരാഷ്ട്ര വയോജന ദിനത്തിന്‍റെ ഭാഗമായി ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

തുഖർ സോഷ്യൽ ക്ലബിന്‍റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തി അനുസ്മരണ പരിപാടിയും സർഗാത്മക ശിൽപശാലകളും നടന്നു. വയോധികരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി മൺപാത്ര നിർമാണത്തിലും കരകൗശല വസ്തുക്കളിലും പ്രത്യേക പരിശീലന ശില്പശാലകൾ സംഘടിപ്പിച്ചു. 40 മുതിർന്ന പൗരന്മാർ പങ്കെടുത്തു.

തലമുറകളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്‍റെ സഹകരണത്തോടെ പ്രായമായവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള ദുബൈ ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

ഇത്തരം കമ്യൂണിറ്റി പ്രവർത്തനങ്ങൾ പ്രായമായവരെയും പുതിയ തലമുറയെയും തമ്മിൽ ബന്ധപ്പെടുത്തുകയും പരസ്പര ബഹുമാനഒ വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGDRFASenior Citizens Day
News Summary - Senior Citizens Day-A variety of programs Organized by GDRFA
Next Story