മുതിർന്ന പൗരന്മാർക്ക് വീട്ടിലെത്തി പകർച്ചപ്പനി വാക്‌സിൻ നൽകിത്തുടങ്ങി
text_fieldsഅബൂദബി: പശ്ചിമ അബൂദബിയിലെ മുതിർന്ന പൗരന്മാർക്കും നിശ്ചയ ദാർഢ്യക്കാർക്കും വീടുകളിലെത്തി പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് നൽകുന്നു. ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ അഫിലിയേറ്റ് ചെയ്ത അൽ ദഫ്റ ഹോസ്പിറ്റൽസ് വകുപ്പാണ് സീസണൽ ഇൻഫ്ലുവൻസ വാക്‌സിനേഷൻ സേവനം നൽകിത്തുടങ്ങിയത്.
ബദാ സായിദ്, ഗയാത്തി, അൽ ശില, ഡെൽമ ദ്വീപ്, അൽ മിർഫ, ലിവ എന്നീ പ്രദേശങ്ങളിലാണ് പകർച്ചപ്പനിയുടെ വാക്‌സിനേഷൻ ഭവനങ്ങൾ സന്ദർശിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്നത്. സ്വയം പരിരക്ഷ ഉറപ്പാക്കുകയും സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യുക എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന പകർച്ചപ്പനി വാക്‌സിനേഷൻ 2021 ജനുവരി അവസാനം വരെ നീണ്ടു നിൽക്കും. ഗായതി, അൽ ശില, ഡെൽമ ദ്വീപ്, അൽ മിർഫ, ലിവ എന്നീ അൽ ദാഫ്ര മേഖലയിലുള്ളവർ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി പകർച്ചപ്പനിയുടെ വാക്‌സിൻ എടുക്കണം. ഗർഭിണികൾ, 50 വയസ്സും അതിൽ കൂടുതലുമുള്ള ആളുകൾ, വിട്ടുമാറാത്ത രോഗികൾ, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾ, ആരോഗ്യപ്രവർത്തകർ എന്നീ വിഭാഗത്തിലുള്ളവർക്ക് ഇൻഫ്ലുവൻസ വാക്‌സിനേഷൻ നൽകുന്നതിനുള്ള മുൻഗണന ഗ്രൂപ്പിൽപെടുത്താനും അൽ ദഫ്രയിലെ ആശുപത്രികൾക്ക് സെഹ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.