തീക്ഷ്ണാനുഭവങ്ങളുമായി 'ഇന്ദ്രപ്രസ്ഥത്തിലെ അതീന്ദ്രിയങ്ങള്‍'
text_fieldsമൂന്നരപ്പതിറ്റാണ്ടത്തെ മാധ്യമപ്രവർത്തന ജീവിതം അടയാളപ്പെടുത്തുന്ന ഇസ്മായില്‍ മേലടിയുടെ പുതിയ പുസ്തകമാണ് 'ഇന്ദ്രപ്രസ്ഥത്തിലെ അതീന്ദ്രിയങ്ങള്‍'. രാജീവ് ഗാന്ധി മരിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസം അദ്ദേഹത്തോടൊപ്പം യാത്രചെയ്തത്, ബാബരി മസ്ജിദ് തകർക്കും മുമ്പ് അകത്തുകയറിയത്, കൺമുന്നിൽ ബോംബ് സ്‌ഫോടനം നടന്നത് അങ്ങനെ തീക്ഷ്ണമായ അനുഭവങ്ങളുടെ ഘോഷയാത്രയാണ് ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന 'ഇന്ദ്രപ്രസ്ഥത്തിലെ അതീന്ദ്രിയങ്ങള്‍' പറയുന്നത്.
രാജ്യത്തിെൻറ ഭാഗധേയം നിർണയിക്കുന്ന രാഷ്ട്രീയ പിന്നാമ്പുറങ്ങളിലെ ഉപജാപക മഹാമഹങ്ങള്‍ അടുത്തറിഞ്ഞ അപൂർവ നിമിഷങ്ങള്‍, ഒരു ദശാബ്ദത്തിലേറെ നീണ്ട ഡൽഹി വാസക്കാലത്ത് ഇന്ത്യ മുഴുവൻ കറങ്ങിയത്, ഉത്തരേന്ത്യൻ ഗ്രാമാന്തരങ്ങളിലെ റിപ്പോർട്ടിങ് അനുഭവങ്ങള്‍, പ്രധാനമന്ത്രിമാർ മുതല്‍ കേന്ദ്ര മന്ത്രിമാരിൽ പലരുമായും അടുത്തിടപഴകിയതും ഇന്ത്യന്‍ പാർലമെൻറിലെ റിപ്പോർട്ടിങ്ങും തുടങ്ങി മാധ്യമ വിദ്യാർഥികൾക്ക് പഠനത്തിെൻറ ഭാഗമാക്കാവുന്ന ധാരാളം അറിവുകള്‍ ഈ പുസ്തകം പങ്കുവെക്കുന്നു. ഡൽഹി വിട്ട് ഗൾഫിൽ എത്തി രണ്ടു വ്യാഴവട്ടം കഴിഞ്ഞ് ആ ഡൽഹിക്കഥകൾ വായനക്കാർക്ക് മുന്നിൽ തുറന്നുവെക്കുകയാണ് കവി കൂടിയായ ഇസ്മായില്‍ മേലടി.
1987െൻറ തുടക്കത്തില്‍ മാധ്യമപ്രവർത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഇസ്മായില്‍ മേലടി 'മാധ്യമം' പത്രത്തിെൻറ ആദ്യ ഡൽഹി ലേഖകനായാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ ദുബൈ മുനിസിപ്പാലിറ്റിയുടെ സീനിയർ മീഡിയ ഓഫിസറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.