യുെക്രയ്നിലേക്ക് 14 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു
text_fieldsഅബൂദബി: യുദ്ധം കാരണം ദുരിതത്തിലായ യുെക്രയ്ൻ ജനതക്ക് സഹായമായി 14 ടൺ റിലീഫ് വസ്തുക്കൾ അയച്ചു. പുതപ്പ്, വ്യക്തിഗത പരിചരണ സാമഗ്രികൾ, എൽ.ഇഡി ബൾബുകൾ എന്നിവയടക്കം കഠിനമായ ശൈത്യകാല സാഹചര്യത്തെ മറികടക്കാൻ സഹായിക്കുന്നതാണ് വസ്തുക്കളിലേറെയുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അബൂദബിയിൽനിന്ന് ഇത്തിഹാദ് വിമാനത്തിൽ അയച്ച വസ്തുക്കൾ പോളണ്ട് വഴിയാണ് എത്തിക്കുക. യുദ്ധത്തിന്റെ തുടക്കം മുതൽ ദുരിതത്തിലായ യുക്രെയ്ൻ ജനതക്ക് അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ യു.എ.ഇ നൽകിവരുന്നുണ്ട്. 10 കോടി ഡോളറിന്റെ സഹായമാണ് കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ചത്. ഏകദേശം 550 ടൺ ദുരിതാശ്വാസ സാമഗ്രികൾ വഹിച്ച് 11 വിമാനങ്ങൾ ഇതിനകം യുെക്രയ്നിലേക്ക് പറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.