ഇ.പി. ജോൺസന് യാത്രയയപ്പ് നൽകി
text_fieldsഷാർജ: നാലരപ്പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഇൻകാസ് മിഡിലീസ്റ്റ് കൺവീനറും മുൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ ഇ.പി. ജോൺസന് ഇൻകാസ് യാത്രയയപ്പ് നൽകി. കോവിഡ് കാലത്തടക്കം രാപകലില്ലാതെ പ്രവാസികൾക്ക് വേണ്ടി വിയർപ്പൊഴുക്കിയ വലിയ വ്യക്തിത്വമാണ് പ്രവാസികൾക്ക് നഷ്ടമാകുന്നതെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
യാത്രയയപ്പ് യോഗത്തിന് ഇൻകാസ് ആക്ടിങ് പ്രസിഡന്റ് ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ടി.എ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, ഇൻകാസ് കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ, ഗ്ലോബൽ വൈസ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം, മിഡിലീസ്റ്റ് കൺവീനർ അഡ്വ. ടി.കെ. ആഷിക്, അബ്ദുൽ ഹമീദ്, നദീർ കാപ്പാട്, മുജീബ്റഹ്മാൻ, ഷഫീഖ് വെഞ്ഞാറമൂട്, ഹാരിസ് കൊടുങ്ങല്ലൂർ, സന്തോഷ് നായർ, ബിജോയ്ദാസ്, പി. പ്രകാശ് എന്നിവർ സംസാരിച്ചു. നാരായണൻ നായർ സ്വാഗതവും ബിജു എബ്രഹാം നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.