സെൻറ് മേരീസ് ചർച്ചിെൻറ സുവർണ ജൂബിലിയാഘോഷം വർണാഭമായി
text_fieldsദുബൈ: യു.എ.ഇയുടെ സഹിഷ്ണുതക്കും നൻമ മനസിനും നന്ദി പറഞ്ഞ് മേഖലയിലെ ഏറ്റവും വലിയ കാത്തലിക്ക് ഇടവകയായ ദുബൈ സെൻറ് മേരീസ് കാത്തലിക്ക് ചർച്ച് സമൂഹത്തിെൻറ സുവർണ ജൂബിലി ആഘോഷം. മലയാളികളുൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പെങ്കടുത്ത ചടങ്ങിൽ യു.എ.ഇയിലെ പൗരപ്രമുഖരും ഒത്തുചേർന്നു. ബിഷപ്പ് പോൾ ഹിൻഡർ മുഖ്യപ്രഭാഷണം നടത്തി. ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ മോൻറ്റസില്ലോ പഡില്ല, കമ്യൂനിറ്റി ഡവലപ്മെൻറ് അതോറിറ്റി ഡി.ജി അഹ്മദ് ജുൽഫാർ, ഫാ. ലെന്നി ജെ.എ. കൊണൂല്ലി തുടങ്ങിയവർ സംസാരിച്ചു.
രാഷ്ട്രനായകൻ ശൈഖ് റാശിദ് ബിൻ സഇൗദ് ആൽമക്തൂം നൽകിയ ഭൂമിയിൽ പണിത ചർച്ച് 1967 ഏപ്രിൽ ഏഴിന് അദ്ദേഹം തന്നെയാണ് ഉദ്ഘാടനം ചെയ്തതും. യു.എ.ഇ സമൂഹത്തിന് നൽകിയ പിന്തുണക്കും അവസരങ്ങൾക്കും നന്ദി പ്രകാശിപ്പിച്ച് ദാനവർഷത്തിെൻറ ഭാഗമായി സ്വരൂപിച്ച അഞ്ചേ കാൽ ലക്ഷം ദിർഹം എമിറേറ്റ്സ് െറഡ് ക്രസൻറിന് കൈമാറി. കാൻസർ രോഗികളുടെ ചികിത്സക്കായി ചർച്ച് സ്വരൂപിച്ച തുകയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.