വേലക്കാരിയുടെ കൊല: വീട്ടുകാരി അറസ്റ്റിൽ
text_fieldsദുബൈ: അൽ നഹ്ദയിലെ വില്ലയിൽ വീട്ടുവേലക്കാരി കൊല ചെയ്യപ്പെട്ട സംഭവത്തിൽ സ്പോൺസറെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. വീട്ടുവേലക്കാരി കുഴഞ്ഞു വീണെന്നും ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് വേണമെന്നുമറിയിച്ച് അറബ് പൗരൻ വിളിച്ച ഫോൺ കാൾ മുതലാണ് കേസിെൻറ തുടക്കം. സാധാരണ മരണം എന്ന മട്ടിൽ ഒതുക്കാൻ വീട്ടുകാർ ഒതുക്കാൻ ശ്രമിച്ചെങ്കിലും ദേഹത്ത് പാടുകളും മുറിവുകളും കണ്ടതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. യാതൊരു പങ്കുമില്ലെന്നും വീണപ്പോൾ പറ്റിയ മുറിവാണെന്നുമായിരുന്നു വീട്ടുകാരുടെ വിശദീകരണം.
കേണൽ അഹ്മദ് ഹുമൈദ് അൽ മറിയുടെ നേതൃത്വത്തിൽ നടത്തിയ വിശദ പരിശോധനയിൽ മരണകാരണം തലയിലും ദേഹത്തുമേറ്റ മാരക പരിക്കുകളാണെന്ന് വ്യക്തമായി. തുടർന്ന് വീട്ടുകാരിയെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. അടിയേറ്റ് വീട്ടിൽ നിന്ന് യുവതിയുടെ നിലവിളികൾ കേൾക്കാറുണ്ടെന്ന് അയൽവാസികളും വെളിപ്പെടുത്തി. അതിനിടെ പിടിയിലായ സ്ത്രീയുടെ ഭർത്താവ് സുഹൃത്തിനയച്ച എസ്.എം.എസ് സന്ദേശമാണ് കൊലക്ക് പിന്നിൽ ആരാണെന്ന കാര്യം വ്യക്തമാക്കിയത്. അവളോട് ഇങ്ങിനെ തല്ലരുതെന്ന് പലപ്രാവശ്യം പറഞ്ഞിട്ടും കേട്ടില്ലെന്നും ഇപ്പോൾ അടികൊണ്ട് വേലക്കാരി മരിച്ചെന്നുമായിരുന്നു ആ സന്ദേശം. എസ്.എം.എസ് ലഭിച്ചയാൾ ഇക്കാര്യം പൊലീസിൽ അറിയിച്ചതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.