റമദാനിലെ സേവന പ്രവർത്തനം: അക്കാഫ് ഇവന്റ്സിന് ആദരം
text_fieldsറമദാനിലെ സേവന പ്രവർത്തനങ്ങൾക്കുള്ള ആദരം സഫാരിമാൾ ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുദ്ദീൻ ആബിദീൻ എന്നിവരിൽനിന്ന് അക്കാഫ് പ്രതിനിധികൾ ഏറ്റുവാങ്ങുന്നു
ഷാർജ: അക്കാഫ് ഇവന്റ്സിന്റെ റമദാനിലെ സേവന പ്രവർത്തനങ്ങൾക്ക് ആദരം. സഫാരിമാളിൽ നടന്ന റമദാൻ നൈറ്റ് പ്രോഗ്രാമിൽ സഫാരിമാൾ ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുദ്ദീൻ ആബിദീൻ എന്നിവരിൽനിന്ന് അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ് ബിജുകുമാർ, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി എന്നിവർ ചേർന്ന് ആദരമേറ്റുവാങ്ങി.
റമദാൻ പുണ്യമാസത്തിൽ ദിവസേന പതിനായിരത്തിനുമുകളിൽ ഭക്ഷണ കിറ്റുകളാണ് ദിവസേന ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്തുവരുന്നത്. ഇതിനോടൊപ്പം നമ്മുടെ നാടിന് വിപത്തായി മാറിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിനെതിരെ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 180 ഓളം കലാലയങ്ങളിൽ യു.എ.ഇയിലെ പൂർവ വിദ്യാർഥി സംഘടന വഴി ബോധവത്കരണം നടത്താനുള്ള കാമ്പയിനും നടന്നുകൊണ്ടിരിക്കുകയാണെന്നും അക്കാഫ് ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.