പദവിയും അധികാരവുമല്ല, സേവനമാണ് പ്രധാനം -രമേശ് ചെന്നിത്തല
text_fieldsഷാര്‍ജ: പദവിയും അധികാരവും വരുകയും പോകുകയും ചെയ്യുന്നതാണെന്നും ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള സേവനമാണ് ഏറ്റവും പ്രധാനമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി സ്ഥിരം ക്ഷണിതാവുമായ രമേശ് ചെന്നിത്തല. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍, ‘രമേശ് ചെന്നിത്തല:അറിഞ്ഞതും അറിയാത്തതും’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാര്‍ജ റൂളേഴ്സ് ഓഫിസ് ചെയര്മാന് ശൈഖ് സാലിം അബ്ദുറഹ്മാന് സാലിം അല്‍ ഖാസ്മിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കെഫ് ഹോള്‍ഡിങ്സ് ചെയര്മാന് ഫൈസല്‍ കൊട്ടിക്കോളന് ആദ്യപുസ്തകം സ്വീകരിച്ചു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
കേരളത്തിലും ദേശീയരാഷ്ട്രീയത്തിലും തലയെടുപ്പു.. നേതാവാണ് രമേശ് ചെന്നിത്തലയെന്ന് ചടങ്ങിൽ സംസാരിച്ച യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന് പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സി.പി. രാജശേഖരനാണ് പുസ്തകം എഴുതിയത്. ഷംസുദ്ദീന് ബിന്‍ മുഹിയുദ്ധീന്, ആര്. ഹരികുമാര്‍, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, ഷാനിമോള്‍ ഉസ്മാന്, വി.ടി. സലിം, സി.പി. സാലിഹ്, വി.എ. ഹസ്സന്, ഡോ. കെ.പി. ഹുസൈന്, പി.കെ. സജീവ്, ജോണ്‍ മത്തായി, ബേബി തങ്കച്ചന് ഉൾപ്പെടെ നിരവധിപേര്‍ സംബന്ധിച്ചു. സി.പി. രാജശേഖരനെ ചടങ്ങില്‍ ഇന്‍കാസ് ആദരിച്ചു. ഇന്‍കാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവന് വാഴശ്ശേരില്‍, ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ജാബിര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, കെ.എം.സി.സി യു.എ.ഇ ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.