ബിസിനസ് മേഖലയെ പിന്തുണക്കാൻ സെറ്റപ് ഇൻ അബൂദബി
text_fieldsഅബൂദബി: ഇക്കോണമിക് ഡെവലപ്മെന്‍റ് വകുപ്പും ക്രിയേറ്റിവ് സോണും സംയുക്തമായി 23ഓളം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് മൈക്രോ, സ്മോൾ, ആൻഡ് മീഡിയം എന്‍റർപ്രൈസസ് (എം.എസ്.എം.ഇ) സെറ്റപ് ഇൻ അബൂദബി എന്ന പേരിൽ വാണിജ്യ ഇടപാടുകൾ ലഘൂകരിക്കുന്നതിനായി പ്ലാറ്റ്ഫോം രൂപവത്കരിച്ചു.
അബൂദബിയിൽ ബിസിനസ് തുടങ്ങുക, നടത്തിക്കൊണ്ടുപോവുക തുടങ്ങിയ ആവശ്യങ്ങൾക്ക് പരിഹാരങ്ങളും സഹായങ്ങളും നൽകുകയാണ് സെറ്റപ് ഇൻ അബൂദബിയുടെ ദൗത്യം. ബാങ്കിങ്, ഇൻഷുറൻസ്, നിയമോപദേശം, ടാക്സ്, അക്കൗണ്ടിങ്, എച്ച്.ആർ സർവിസ് തുടങ്ങിയവയും ഇതിലുണ്ടാകും. അബൂദബി ഇൻവെസ്റ്റ്മെന്‍റ് ഓഫിസ് ആരംഭിച്ച ഇൻവെസ്റ്റർ കെയർ അടക്കം നിക്ഷേപത്തെ പിന്തുണക്കുന്നതിനുള്ള പദ്ധതികളും സെറ്റപ് ഇൻ അബൂദബിയിൽ ലയിപ്പിച്ചു.
മൊത്ത ആഭ്യന്തര ഉൽപാദനത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും നിർണായക പങ്കുവഹിക്കുന്ന മൈക്രോ, സ്മോൾ, ആൻഡ് മീഡിയം എന്‍റർപ്രൈസസിനെ പിന്തുണക്കുന്നത് സെറ്റപ് ഇൻ അബൂദബി സുപ്രധാന ചവിട്ടുപടിയാകുമെന്ന് അബൂദബി ഇക്കോണമിക് ഡെവലപ്മെന്‍റ് വകുപ്പിലെ എസ്.എം.ഇ.എസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ മൂസ ഉബൈദ് അൽ നസീരി പറഞ്ഞു.
അബൂദബി ഗ്ലോബൽ മാർക്കറ്റ്, ടുഫോർ 54, മസ്ദർ, ഖലീഫ് ഇൻഡസ്ട്രിയൽ സോൺ, സോൺസ്കോർപ്, അബൂദബി എയർപോർട്ട് ഫ്രീസോൺ, ക്രിയേറ്റിവ് ഖലീഫ ഫണ്ട്, അബൂദബി എസ്.എം.ഇ ഹബ്, അബൂദബി ഇൻവെസ്റ്റ്മെന്‍റ് ഓഫിസ്, അബൂദബി കമേഴ്സ്യൽ ബാങ്ക്, ഇത്തിസാലാത്ത്, മൈക്രോസോഫ്റ്റ്, ഹബ് 71, ടെലർ, എസ്.എം.ഇ.പി.എം, വെസ്റ്റിഗോസ്, ബ്ലൂവോ, ഡി.എച്ച്.എൽ, ഇൻഷുറൻസ് മാർക്കറ്റ് എ.ഇ, ദമൻ, സി.ഇസഡ് ടാക്സ് ആൻഡ് അക്കൗണ്ടിങ് തുടങ്ങിയ സ്ഥാപനങ്ങളാണ് സെറ്റപ് ഇൻ അബൂദബിയുമായി സഹകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://setupinabudhabi.ae/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.