കൽബയിലും ഖോർഫക്കാനിലും പ്രകൃതിവാതക വിതരണം വിപുലമാക്കി സേവ
text_fieldsഷാർജ: എമിറേറ്റിെൻറ വടക്കൻ നഗരങ്ങളായ കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലെ 112 ഭവന പദ്ധതികൾക്ക് പാചകത്തിനാവശ്യമായ പ്രകൃതിവാതകം വിതരണം തുടങ്ങിയതായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) അറിയിച്ചു.
ഷാർജ പട്ടണത്തിലെ വിതരണ ശൃംഖലകൾ പൂർത്തീകരിച്ചാണ് വടക്കൻ മേഖലയിലെ വിതരണരംഗത്ത് സേവ വിപ്ലവത്തിന് ഒരുങ്ങുന്നത്.
എൽ.പി.ജിയെക്കാൾ 60 ശതമാനം ചെലവ് കുറഞ്ഞതും അപകടരഹിതവുമായ പ്രകൃതിവാതകം ഷാർജക്കാർക്ക് കിട്ടിയ അനുഗ്രഹമാണ്.
ഷാർജയിലെ എല്ലാ കെട്ടിടങ്ങളിലും പാചകവാതക പൈപ്പ്ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. താമസക്കാർ സേവ ഓഫിസിലെത്തി അപേക്ഷ കൊടുക്കുന്നമുറക്ക് തന്നെ കണക്ഷൻ ലഭിക്കുന്നതാണ്. ഇലക്ട്രിസിറ്റി ബില്ലിെൻറ കൂടെ തന്നെയാണ് വാതകബില്ലും ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.