ഏഴു വിഭാഗങ്ങൾക്ക് വാക്‌സിനേഷൻ വേണ്ട
text_fieldsഅബൂദബി: യു.എ.ഇ ദേശീയ കോവിഡ് വാക്‌സിനേഷൻ പദ്ധതിയിൽനിന്ന് ഒഴിവാക്കപ്പെട്ട ഏഴു വിഭാഗങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. പട്ടികയിൽപെടുന്നവരൊഴികെ എല്ലാ മുതിർന്നവർക്കും ഈ വർഷാവസാനത്തോടെ പ്രതിരോധ കുത്തിവെപ്പ് നടത്താനാണ് യു.എ.ഇ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
ഒഴിവാക്കപ്പെട്ട ഗ്രൂപ്പിൽപെടുന്നവർക്ക് അംഗീകൃത ആരോഗ്യ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവയിൽനിന്ന് ഇളവ് സർട്ടിഫിക്കറ്റുകൾ ലഭിക്കും. അപേക്ഷ വിലയിരുത്തുന്ന ഡോക്ടർ അംഗീകാരത്തിന് മെഡിക്കൽ റിപ്പോർട്ട് ആരോഗ്യ അധികൃതർക്ക് സമർപ്പിക്കണം.ഇളവ് അഭ്യർഥന അംഗീകരിച്ചോ ഇല്ലയോ എന്നറിയിക്കുന്ന എസ്.എം.എസ് അപേക്ഷകന് ലഭിക്കും.
ഒഴിവാക്കപ്പെട്ടവർ:
കോവിഡ് ബാധിതർ
ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർ
ഗർഭിണികൾ
രാജ്യത്തിനു പുറത്ത് വാക്‌സിൻ സ്വീകരിച്ചവർ
വാക്‌സിൻ അലർജിയായവർ
വാക്‌സിനെടുക്കാൻ കഴിയാത്ത വിധത്തിലുള്ള രോഗമുള്ളവർ (ഇത്തരം ആളുകൾക്ക് മെഡിക്കൽ വിലയിരുത്തലിനുശേഷം ഇളവ് നൽകും)
വൈറസ് ബാധിച്ച് സുഖം പ്രാപിച്ചവർ (ഡോക്ടറുടെ റിപ്പോർട്ട് ആവശ്യമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.