ദുബൈയിലെ ഗതാഗത നിയന്ത്രണത്തിന് ഏഴ് ആർ.ടി.എ കേന്ദ്രങ്ങൾ
text_fieldsദുബൈ: എമിറേറ്റിലെ പൊതുഗതാഗത നിയന്ത്രണത്തിന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഒരുക്കിയത് ഏഴ് കൺട്രോൾ സെൻററുകൾ. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ പരസ്പരം ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. എക്സ്പോ 2020 ദുബൈ സന്ദർശകരുടെ യാത്ര എളുപ്പമാക്കുന്നതിനാണ് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയത്. ടാക്സി, ബസ്, മെട്രോ കൺട്രോൾ സെൻററുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ഗതാഗത സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ആർ.ടി.എയുടെ എൻറർപ്രൈസ് കമാൻഡ് സെൻററാണ്. അയ്യായിരം കി.മീറ്റർ റോഡും 1700 ബസുകളും പതിനായിരത്തിലേറെ ടാക്സികളും നിയന്ത്രിക്കുന്നതിന് ഇവിടെ സജ്ജീകരണങ്ങളുണ്ട്. എക്സ്പോയുമായി ബന്ധപ്പെട്ട ഏഴെണ്ണമടക്കം 54 മെട്രോ സ്റ്റേഷനുകളും സെൻററിെൻറ പരിധിയിൽ വരുന്നതാണ്.
അൽ ബർഷയിൽ സ്ഥിതി ചെയ്യുന്ന ദുബൈ ഇൻറലിജൻസ് ട്രാഫിക് സിസ്റ്റംസ് സെൻറർ റോഡുകളുടെ അവസ്ഥ നിരീക്ഷിക്കുകയും ട്രാഫിക്കും അപകടങ്ങളും നിയന്ത്രിക്കുന്നതിന് വിവരങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്. 116 പുതിയ ട്രാഫിക് നിരീക്ഷണ കാമറകളും 100 വാഹന നിരീക്ഷണ സംവിധാനങ്ങളും യാത്രാസമയവും ശരാശരി വേഗതയും അളക്കാൻ 115 സംവിധാനങ്ങളും ആർ.ടി.എ സെൻററിെൻറ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.
ഇവക്കുപുറമെ റെയിൽ ഓപറേഷൻസ് കൺട്രോൾ സെൻറർ, ബസ് ഓപറേഷൻസ് കൺട്രോൾ സെൻറർ, ദുബൈ ടാക്സി കോർപറേഷൻ ആൻഡ് ഡാറ്റ അനാലിസിസ് സെൻറർ, ഇലക്ട്രോണിക് സെക്യൂരിറ്റി സെൻറർ, എക്സ്പോ ഓപറേഷൻസ് സെൻറർ എന്നിവയും ഗതാഗതം എളുപ്പമാക്കുന്നതിന് ഏർപ്പെടുത്തിയിട്ടുണ്ട്. ദുബൈ പൊലീസുമായും എക്സ്പോ സംഘാടകരുമായും സഹകരിച്ചാണ് ഗതാഗത സംവിധാനങ്ങൾ എളുപ്പമാക്കാനായി ആർ.ടി.എയുടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.