മനോരോഗി പരിചരണത്തിൽ വീഴ്ച വരുത്തിയാൽ കടുത്ത ശിക്ഷ
text_fieldsദുബൈ: യു.എ.ഇയിൽ മനോരോഗികളെ ചികിത്സിക്കുന്നതിനോ പരിചരിക്കുന്നതിനോ നിയോഗിക്കപ്പെട്ടവരിൽനിന്ന് രോഗിക്ക് ഗുരുതരമായ പരിക്കോ ശാരീരികവൈകല്യമോ ഉണ്ടാകുന്ന രീതിയിൽ മോശമായ പെരുമാറ്റമോ അശ്രദ്ധയോ ഉണ്ടായാൽ രണ്ടു ലക്ഷം ദിർഹം വരെ പിഴയും കുറഞ്ഞത് ഒരു വർഷത്തെ തടവും അനുഭവിക്കേണ്ടിവരും.
മാനസികാരോഗ്യത്തെക്കുറിച്ച് 2023ൽ അവതരിപ്പിച്ച ഫെഡറൽ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ വരുന്ന മേയ് 30ന് നിയമം പ്രാബല്യത്തിൽ വരും. മനോരോഗികളുടെ പരിചരിക്കുന്നയാളിൽനിന്ന് മനപ്പൂർവമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ ഒരു വർഷം തടവും പരമാവധി ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും.
പരിചരിക്കുന്നവരുടെ അശ്രദ്ധമൂലം രോഗിക്ക് ഗുരുതര പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ ഒരു വർഷം തടവോ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിൽ പിഴയും ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.