വാക്സിനെടുത്ത് കാണികളെത്തി : ആരവങ്ങൾക്ക് നടുവിൽ ഷബാബ് അൽ അഹ്ലി ചാമ്പ്യൻമാർ
text_fieldsദുബൈ: ഒന്നര വർഷത്തിെൻറ ഇടവേളക്കുശേഷം ദുബൈയിലെ ഗാലറിയിലേക്ക് കാണികൾ ഒഴുകിയെത്തി. ആവേശം അണമുറ്റി നിന്ന ഫൈനലിൽ ദുബൈ അൽ നാസർ ക്ലബ്ബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ഷബാബ് അൽ അഹ്ലി പ്രസിഡൻഷ്യൽ കപ്പ് കിരീടമണിഞ്ഞു. ഇൻജുറി ടൈമിെൻറ നാലാം മിനിറ്റിൽ ഫെഡറികോ കർട്ടാബിയ നേടിയ ഗോളാണ് ഷബാബ് അൽ അഹ്ലിയെ കിരീടം നിലനിർത്താൻ സഹായിച്ചത്.
നിശ്ചിത അകലം പാലിച്ച് തയാറാക്കിയ ഗാലറിയിൽ കാണികളുടെ ആർപ്പുവിളി ഉയർന്നു. 30 ശതമാനം കാണികളെയാണ് ഫൈനൽ മത്സരത്തിന് അനുവദിച്ചിരുന്നത്. വാക്സിനെടുത്തവർക്ക് മാത്രമായിരുന്നു പ്രവേശനം. നിറച്ചാർത്തണിഞ്ഞ ഉദ്ഘാടന സെഷന് ശേഷമായിരുന്നു മത്സരം.
ഹസ ബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് നിലവിലെ ചാമ്പ്യൻമാരായ ഷബാബ് അൽ അഹ്ലിയായിരുന്നു. 43ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കർട്ടാബിയ ലക്ഷ്യത്തിലെത്തിച്ചു. 77ാം മിനിറ്റിൽ മെഹ്ദി ഒബയ്ദിലൂടെ അൽ നാസർ തിരിച്ചടിച്ചു.
രണ്ട് ടീമിെൻറയും കാണികളെ രണ്ട് ഭാഗങ്ങളിലായാണ് ഇരുത്തിയത്. വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം അനുവദിച്ച ആദ്യ ഔദ്യോഗിക പരിപാടിയാണിത്. കനത്ത പരിശോധനക്ക് ശേഷമാണ് കാണികളെ പ്രവേശിപ്പിച്ചത്. മത്സരത്തിന് തൊട്ടുമുമ്പ് ഗാലറി പൂർണമായും അണുനശീകരണം നടത്തി. മത്സരത്തിന് 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിരുന്നു.
ഇത് പരീക്ഷണമായാണ് നടത്തുന്നതെന്നും വിജയകരമായാൽ ജൂണിൽ നടക്കുന്ന ഏഷ്യൻകപ്പ് - ലോകകപ്പ്- യോഗ്യത മത്സരങ്ങളിലും കാണികളെ അനുവദിക്കുമെന്നും യു.എ.ഇ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചിരുന്നു.അതിനാൽ പഴുതടച്ചുള്ള സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയത്. സാമൂഹിക അകലം പാലിച്ചായിരുന്നു സമ്മാനദാനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.