ദേശീയ ദിനം റോൾസ് റോയ്സിൽ കളറാക്കി ഷഫീഖ്
text_fieldsദുബൈ: യു.എ.ഇയുടെ ദേശീയ ദിനാഘോഷത്തെ വരവേൽക്കാൻ റോൾസ് റോയ്സിൽ അലങ്കാരമൊരുക്കി മലയാളി. ഷഫീഖ് അബ്ദുൽ റഹിമാനാണ് തന്റെ റോൾസ് റോയ്സ് സ്പെട്രയിൽ ദേശീയ ചിഹ്നങ്ങളും ഈദുൽ ഇത്തിഹാദ് സന്ദേശവും മുദ്രണം ചെയ്ത് അലങ്കാരമൊരുക്കിയത്.
സൈലന്റ് പവർ ട്രെയിൻ എന്നറിയപ്പെടുന്ന രണ്ട് എൻജിൻ ഘടിപ്പിച്ച ലോകത്തിലെ വിലകൂടിയ വാഹനമാണ് ‘റോൾസ് റോയ്സ് സ്പെക്ട്ര’. ഇലക്ട്രിക് കാർ പരമ്പരയിലെ ആദ്യ ആഡംബര കാറാണിത്. ദുബൈയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ സ്ഥാപനമായ എ.എം.ആർ പ്രോപ്പർട്ടീസ് എം.ഡി കൂടിയാണ് ഷഫീഖ് അബ്ദുൽ റഹിമാൻ.
രാജ്യം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച റാശിദ് ആൽ മക്തൂമിനെയും രാഷ്ട്രപിതാവ് ശൈഖ് സായിദിനെയും അടയാളപ്പെടുത്തുന്ന ‘സായിദും റാശിദും’ ചിത്രമാണ് ഇക്കുറി ദേശീയദിന ചിഹ്നം. ഷഫീഖ് അബ്ദുൽ റഹിമാന്റെ കാറിൽ പുതുതായി പ്രഖ്യാപിച്ച ഈ മുദ്രണങ്ങളെല്ലാം വരച്ചു ചേർത്തിട്ടുണ്ട്. കാറിന്റെ പശ്ചാത്തലത്തിൽ ഈദുൽ ഇത്തിഹാദ് ഹോളോ മാർക്കുകൾ കാണാം.
ഇലക്ട്രോ പ്ലെയിറ്റഡ് ഗോൾഡ് ഫോയിലുകൾ കൊണ്ട് വരച്ച യു.എ.ഇ ഭരണാധികാരികളുടെ ചിത്രങ്ങളും ‘സായിദും റാശിദും’ മുദ്രണവുമാണ് അലങ്കാരത്തിന്റെ പ്രത്യേകത. ചിത്രകാരൻ അഷർ ഗാന്ധിയാണ് വാഹനത്തിന്റെ തീമും ഡിസൈനും ഒരുക്കിയത്. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അൽഖൂസിൽ ഒരുക്കിയ വർണാഭമായ ചടങ്ങിൽ വിവിധ ഡിപ്പാർട്മെന്റ് മേധാവികളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.