കരവിരുതിൽ ഷഹനാസ് വർണപ്രപഞ്ചം ഒരുക്കുന്നു
text_fieldsറാസൽഖൈമ: ഷഹനാസ് നസീറിന് ഇന്നത്തെ വർത്തമാന പത്രം നാളത്തെ പാഴ്ക്കടലാസല്ല, തികവൊത്ത ചിത്രങ്ങൾ ചെത്തിയെടുക്കാനുള്ള കാൻവാസാണ്. പിസ്ത കഴിച്ച് മിച്ചം വരുന്ന തോട് അവർ മാലിന്യത്തൊട്ടിയിലിടാറില്ല, പകരം സവിശേഷമായ വസ്തുക്കൾ നിർമിച്ച് വീടിെൻറ ഭിത്തികൾക്ക് അലങ്കാരമാക്കും. ഇത്തരത്തിൽ നിരവധി കരകൗശല വസ്തുക്കളും ചിത്രങ്ങളുമാണ് പഴയങ്ങാടി ചെറുകുന്ന് സ്വദേശിയായ ഇൗ കലാകാരി തയാറാക്കിയിരിക്കുന്നത്.
രണ്ട് വർഷം മുമ്പ് യു.എ.ഇയിലെത്തിയ ഷഹനാസ് നാട്ടിൽ അധ്യാപികയായിരുന്നു. സ്കൂളിലെ പ്രോജക്ട് വർക്കുകൾക്കും ശാസ്ത്രമേളക്കുമെല്ലാം ആവശ്യമായ നിർമിതികൾ തയാറാക്കിയിരുന്നത് ഇവരായിരുന്നു. ചിത്രകാരി കൂടിയായ ഷഹനാസ് ഇൗയിടെയായി ത്രിമാന ചിത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഹാൻഡ് എംബ്രോയ്ഡറി മികവോടെ ചെയ്യുന്ന ഇവർ പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് ബാഗുകൾ നിർമിക്കുന്നതിലും വിദഗ്ധയാണ്. റാസൽഖൈമയിൽ ജോലി ചെയ്യുന്ന നസീറിെൻറ ഭാര്യയാണ് ഷഹനാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.