ശൈഖ് മുഹമ്മദ് ബിൻ സായിദിനെ സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തേക്കും
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ
അബൂദബി: കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ യൂറോപ്യൻ സംഘടനകൾ സമാധാനത്തിനുള്ള െനാബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തേക്കുമെന്ന് ഫ്രാൻസിലെ ഇമാമുകളുടെ ഫോറം, യൂറോപ്പിലെ പീപ്ൾസ് ഫോർ പീസ് യൂനിയൻ എന്നിവയുടെ പ്രസിഡൻറായ ഹസ്സൻ അൽ ഷുൽഗൗമി.
യു.എ.ഇ-ഇസ്രായേൽ ഉടമ്പടിയിലൂടെ സമാധാനത്തിനായി പ്രവർത്തനം നടത്തിയ ധീരനായ നേതാവാണ് ശൈഖ് മുഹമ്മദ് ബിൻ സായിദെന്ന് അദ്ദേഹം പ്രശംസിച്ചു. വെസ്റ്റ് ബാങ്കിലെ ഭൂമി ഇസ്രായേൽ പിടിച്ചെടുക്കുന്നത് തടയാനും തീവ്രവാദത്തെയും ഭീകരതയെയും ഉപരോധിക്കാനും അടഞ്ഞുകിടന്ന സന്ധി സംഭാഷണത്തിനുള്ള വാതിൽ തുറക്കാനും പലസ്തീൻ പ്രശ്ന പരിഹാരത്തിന് പ്രത്യാശ പുനഃസ്ഥാപിക്കാനും ഉടമ്പടി വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അൽ അക്‌സ പള്ളിയിൽ ഇമറാത്തികളെ പ്രാർഥിക്കുന്നതിൽനിന്ന് വിലക്കി ജറൂസലം മുഫ്തി പുറപ്പെടുവിച്ച ഫത്വയോടുള്ള പ്രതികരണത്തിൽ അൽ അഖ്സ എല്ലാ മുസ്ലിംകൾക്കും വേണ്ടിയുള്ളതാണെന്നും അല്ലാഹുവിെൻറ വിശാലമായ സ്ഥലത്ത് മറ്റൊരാൾ പ്രാർഥിക്കുന്നത് തടയാൻ ആർക്കും അവകാശമില്ലെന്നും അൽഷൽഗൗമി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.