ശൈഖ് ഹംദാൻ നിങ്ങളെ വിളിക്കുന്നു, നാടിനെ സേവിക്കാൻ
text_fieldsദുബൈ: നിങ്ങളുടെ നഗരത്തിന് നിങ്ങളുടെ സേവനം ഉറപ്പുവരുത്താൻ ഇമിറാത്തികളെയും ദുബൈ യിലെ താമസക്കാരെയും ക്ഷണിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദ് ആൽ മക്തൂം. യുവർ സിറ്റി നീഡ് യു എന്ന പേരിൽ സന്നദ്ധ കാമ്പയിനിൽ പങ്കാളികളായി, വൈറസ് വ്യാപനത്തിനെതിരെ യു.എ.ഇ നടത്തുന്ന യുദ്ധസമാനമായ പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനാണ് ദുബൈയിലെ ശ്രദ്ധേയമായ പല സാമൂഹിക പ്രതിബദ്ധത പദ്ധതികൾക്കും തുടക്കംകുറിച്ച് ശൈഖ് ഹംദാെൻറ ക്ഷണം.
ദുൈബ ഹെൽത്ത് അതോറിറ്റി അല്ലെങ്കിൽ വതാനി അൽ എമറാത്ത് ഫൗണ്ടേഷൻ വാഗ്ദാനം ചെയ്യുന്ന അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ഡേ ഫോർ ദുൈബ ആപ്ലിക്കേഷനിലൂടെ ആളുകൾക്ക് സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെടാം. സമൂഹത്തെ പരിരക്ഷിക്കുന്നതിനായി പ്രതിജ്ഞാബദ്ധരായ സംഘത്തോടൊപ്പം ചേർന്ന് സന്നദ്ധസേവനം നടത്താനുള്ള അവസരം ഉപയോഗിക്കുക. ഇത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തത്തിെൻറയും സമൂഹിക ക്ഷേമം സംരക്ഷിക്കുകയെന്ന കടമയുടെയും ഭാഗമാണ്- ശൈഖ് ഹംദാൻ പുറത്തുവിട്ട സന്ദേശത്തിൽ വ്യക്തമാക്കി. സന്നദ്ധപ്രവർത്തകരുടെ കഴിവുകളും അനുഭവവും അടിസ്ഥാനമാക്കി കാമ്പയിനിൽ പങ്കാളികളാവുന്നതിനുള്ള വിശദാംശങ്ങൾ അപ്ലിക്കേഷനിൽ ലഭിക്കും. ഡാറ്റാ എൻട്രി മുതൽ ആംബുലൻസ് അണുമുക്തമാക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികളിൽ സന്നദ്ധസേവനത്തിന് തയാറാകുന്നവർക്ക് ഏർപ്പെടാനുള്ള അവസരമുണ്ട്.
പ്രഫഷനൽ മെഡിക്കൽ രംഗത്തുള്ളവർക്ക് സമൂഹത്തെ സേവിക്കാനുള്ള അവസരം നൽകുന്നതിനൊപ്പം മറ്റുള്ളവർക്ക് മുതിർന്ന പൗരന്മാരെ പരിചരിക്കുന്നതുൾപ്പെടെയുള്ള സാമൂഹികസേവനങ്ങൾ തിരഞ്ഞെടുക്കാനാകും. സാമൂഹികപ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലേർപ്പെടാൻ പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്യുന്നതിനിടെ, സമൂഹത്തിെൻറ ആരോഗ്യത്തിനും ക്ഷേമത്തിനുമായുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിലയുറപ്പിച്ച ആരോഗ്യപ്രവർത്തകരെ ശൈഖ് ഹംദാൻ അഭിനന്ദിച്ചു. ഞങ്ങളുടെ ഐക്യവും നമ്മുടെ നഗരത്തോടുള്ള സ്നേഹവും കാണിക്കാനുള്ള മികച്ച അവസരമാണിതെന്നും ഹംദാൻ ചൂണ്ടിക്കാട്ടി. കമ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാവാം. ചില സേവന പ്രവർത്തനങ്ങളിലേർപ്പെടാൻ സന്നദ്ധപ്രവർത്തകർക്ക് കുറഞ്ഞത് 18 വയസ്സുണ്ടായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.