ഇമറാത്തി കേഡർമാരുടെ വിജയം –ശൈഖ് ഖലീഫ
text_fieldsഅബൂദബി: തികച്ചും സമാധാനപരമായ ആണവോർജത്തിനായുള്ള അറബ് ലോകത്തെ പ്രഥമ പ്ലാൻറായ ബറാക ആണവോർജ പ്ലാൻറിെൻറ ഒന്നാം യൂനിറ്റ് പ്രവർത്തിപ്പിക്കുന്നതിൽ ഇമറാത്തി കേഡർമാർ നേടിയ വിജയത്തെ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദിച്ചു. ചരിത്ര നേട്ടമായും അഭിമാനത്തിെൻറ നിമിഷമായും ഇതിനെ കാണുന്നു. യു.എ.ഇ ഹോപ് പ്രോബ് വിക്ഷേപിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം വരുന്ന മറ്റൊരു നാഴികക്കല്ലാണിത്. എല്ലാ മേഖലകളിലും വിജ്ഞാന അടിത്തറയിലൂടെ ഇമറാത്തി കേഡർമാർ വഴികാട്ടുന്നതിലൂടെ നമ്മുടെ രാജ്യം സുസ്ഥിരമായി മുന്നോട്ട് പോകുകയാണെന്ന് ഒരിക്കൽകൂടി തെളിഞ്ഞതായും പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ചൂണ്ടിക്കാട്ടി.
ഈ സുപ്രധാന വേളയിൽ രാജ്യത്തെ ജനങ്ങളെ അഭിനന്ദിക്കുന്നു. ഭാവിയിലേക്കുള്ള നമ്മുടെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തുന്ന നേട്ടമാണിത്. ലോകം മുഴുവൻ അഭിമാനിക്കുന്ന നമ്മുടെ കാഴ്ചപ്പാടും ലക്ഷ്യങ്ങളും യാഥാർഥ്യത്തിലേക്ക് പരിവർത്തനം ചെയ്ത ദേശീയ കേഡർമാരെയും അവരുടെ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്നു. ഭാഗ്യവശാൽ, നമ്മുടെ രാജ്യത്തിെൻറ ചരിത്രപരമായ ഐക്യത്തെ അടയാളപ്പെടുത്തുന്ന സുവർണ ജൂബിലി ആഘോഷത്തോടൊപ്പമാണ് ഈ നേട്ടങ്ങൾ കൈവരിച്ചതെന്നും പ്രസിഡൻറ് ചൂണ്ടിക്കാട്ടി.നമ്മുടെ യുവ ശാസ്ത്രജ്ഞരുടെ കഴിവുകളിൽ ആത്മവിശ്വാസമുണ്ട്. ഭാവിതലമുറകൾ ഇത് അഭിമാനത്തോടെ ഓർമിക്കും. ബാക്കി ദൗത്യം ഇതേ ഇച്ഛാശക്തിയോടും നിശ്ചയദാർഢ്യത്തോടും പൂർത്തീകരിക്കുന്നതിനും മുന്നേറാനുമുള്ള ആവേശവും പ്രചോദനവും ഉണ്ടാവണം. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗങ്ങൾ, വിവിധ എമിറേറ്റ്സ് ഭരണാധികാരികൾ, യു.എ.ഇ ജനത എന്നിവരെയും അഭിനന്ദിച്ചു. രാജ്യത്തിെൻറ വികസനത്തിന് അടിത്തറയിട്ട രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനെയും രാഷ്ട്ര നേതാക്കളെയും ശൈഖ് ഖലീഫ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.