ലഹരിക്കടിമപ്പെട്ടവരുടെ പുനരധിവാസം: ശ്രദ്ധേയ നിയമവുമായി ശൈഖ് മുഹമ്മദ്
text_fieldsദുബൈ: യു.എ.ഇയിൽ മദ്യ-മയക്കുമരുന്ന് ലഹരിക്കടിപ്പെട്ടവരുടെ പുനരധിവാസത്തിന് ശക്തമായ നിയമ നിർമാണം. ലഹരിവിരുദ്ധ പ്രയത്നങ്ങൾക്ക് കരുത്തുപകരുന്ന തീരുമാനത്തിന് ദുബൈയാണ് തുടക്കം കുറിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പുറത്തിറക്കിയ നിയമപ്രകാരം ലഹരിയിൽ നിന്ന് മുക്തരാവാൻ ഉദ്ദേശിക്കുന്ന മനുഷ്യർക്ക് അറസ്റ്റോ നിയമ നടപടിയോ ഭയക്കാതെ ലോകോത്തര നിലവാരമുള്ള ചികിത്സ തേടാം.
യു.എ.ഇ പൗരന്മാർക്കു പുറമെ യു.എ.ഇയിൽ താമസിക്കുന്ന ഏതു ദേശക്കാർക്കും അൽ ഖവാനിജിൽ പ്രവർത്തിക്കുന്ന ഇറാദ ചികിത്സാ പുനരധിവാസ കേന്ദ്രത്തിൽ ദുബൈ കോടതിയുടെയോ അറ്റോണി ജനറലിെൻറയോ നിർദേശത്തിൽ ചികിത്സ ലഭ്യമാവും. പുനരധിവാസ കേന്ദ്രത്തിൽ ചികിത്സക്ക് അഡ്മിറ്റ് ചെയ്യപ്പെടുന്ന വ്യക്തികൾ തങ്ങളുടെ കൈവശമുള്ള ലഹരി വസ്തുക്കളും മരുന്നും പ്രോസിക്യൂഷന് കൈമാറണം. പ്രോസിക്യൂഷൻ നടപടികൾ ഒന്നും നേരിടാതെ അവർക്ക് ചികിത്സയിൽ തുടരാം. ആരോഗ്യ-മനോരോഗ ചികിത്സകൾ എല്ലാം ലഭ്യമാവും.
അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുകയും കുടുംബവുമായി ആശയവിനിമയം നടത്തുവാൻ സൗകര്യമൊരുക്കുകയും ചെയ്യും. ഇവരുടെ ഏതെങ്കിലും ഫയലുകളോ രേഖകളോ കോടതിയുടെ അനുമതിയോ വിധിയോ, സർക്കാർ സ്ഥാപനങ്ങളുടെ അപേക്ഷയോ കൂടാതെ പുനരധിവാസ കേന്ദ്രത്തിലെ ബോർഡ് മെംബർമാർക്കോ ജീവനക്കാർക്കോ തുറക്കാൻ പോലും അവകാശമില്ല എന്നും നിയമം വ്യക്തമാക്കുന്നു.
ചികിത്സയിൽ കഴിയുന്നയാൾ വീണ്ടും ലഹരി ഉപയോഗിക്കുകയോ കൈവശം വെക്കുകയോ ചെയ്താൽ പ്രോസിക്യൂഷനുമായി ചർച്ച ചെയ്ത് തുടർ നടപടി സ്വീകരിക്കും. ഇരാദാ െസൻറർ ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിനു കീഴിലെ പൊതുസ്ഥാപനമായാണ് പ്രവർത്തിക്കുക. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഫലപ്രദമാക്കാനും ലക്ഷ്യമിട്ട് ദുബൈ പൊലീസ് ലഹരി വിരുദ്ധ വിഭാഗം ചെയർമാനും ഡയറക്ടർ ജനറലുമായ അബ്ദുല്ലാ മുഹമ്മദ് ഫലക്നാസിനെ ഇറാദാ സെൻററിെൻറ ഡെപ്യൂട്ടി ചെയർമാനായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിയോഗിച്ചിട്ടുണ്ട്. റാഷിദ് ഹോസ്പിറ്റൽ സി.ഇ.ഒ അബ്ദുല്ല ദാഇൗൻ ഉബൈദ്, സി.ഡി.എ, പബ്ലിക് പ്രോസിക്യൂഷൻ എന്നിവയുടെ പ്രതിനിധികളായി സമീറ മുഹമ്മദ് അൽ റായിസ്, ആലിയ ഹമദ് അൽ മാറി എന്നിവരും ബോർഡിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.