ശൈഖ് തഹ്‌നൂൻ ലുലു ഗ്രൂപ്പിൽ നൂറ് കോടി ഡോളർ നിക്ഷേപിക്കുമെന്ന് റിപ്പോർട്ട്
text_fieldsദുബൈ: അബൂദബി ഭരണ കുടുംബാംഗം ശൈഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്‌യാൻ എം.എ. യൂസുഫലിയുടെ ഉടമസ്ഥതിയിലുള്ള ലുലു ഗ്രൂപ്പി ൽ നൂറ് കോടി ഡോളർ (ഏതാണ്ട് 7600 കോടി രൂപ) നിക്ഷേപിച്ചെന്ന് റിപ്പോർട്. അബൂദബിയിലെ റോയൽ ഗ്രൂപ്പ് ചെയർമാനാണ് ശൈഖ് തഹ്‌നൂൻ. 20 ശതമാനം ഓഹരിയാണ് ശൈഖ് തഹ്നൂെൻറ റോയൽ ഗ്രൂപ്പ് സ്വന്തമാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നാണ് ലുലു. റോയൽ ഗ്രൂപ്പിന് മാധ്യമ രംഗം, വിനോദ വ്യവസായം, ധനവിനിമയ സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വിവിധ മേഖലകളിൽ നിക്ഷേപമുണ്ട്. ഫസ്റ്റ് അബൂദബി ബാങ്ക് ചെയർമാൻ കൂടിയാണ് ശൈഖ് തഹ്‌നൂൻ.
എന്നാൽ, ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് ഒൗദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. ഇതേക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചീഫ് കമ്യുണിക്കേഷൻ ഓഫിസർ വി. നന്ദകുമാർ പറഞ്ഞു. ഷോപ്പിംഗ് മാളുകൾക്ക് പുറമെ ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ബിസിനസുകളും ലുലുവിനുണ്ട്. ഏകദേശം 740 കോടി ഡോളറാണ് വാർഷിക വിറ്റുവരവ്. 50,000 ത്തിലധികം ആളുകൾ ജോലി ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.