ഭൂഖണ്ഡങ്ങൾ പരന്നൊഴുകിയ സഹാനുഭൂതി
text_fieldsദുബൈ: ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിെൻറ അനുകമ്പയും സഹാനുഭൂതിയും ഭൂഖണ്ഡങ്ങൾ കടന്ന് ആയിരങ്ങളുടെ ജീവിതത്തിനാണ് തണലും തെളിനീരുമായത്. ദരിദ്ര ജീവിതങ്ങൾ നിറഞ്ഞ രാജ്യങ്ങളിൽ സ്കൂളുകളും പള്ളികളും കുടിവെള്ള പദ്ധതികളുമായി അദ്ദേഹം നേതൃത്വം നൽകുന്ന അൽ മക്തൂം ഫൗേണ്ടഷൻ പ്രവർത്തിക്കുന്നു.
ധനമന്ത്രിയും ദുബൈ ഭരണാധികാരിയും ആകുന്നതിനുമുേമ്പ ൈശെഖ് ഹംദാെൻറ ഉദാരത പ്രശസ്തമായിരുന്നു. യു.എ.ഇ ലോകത്തിെൻറ മുന്നണിയിലേക്ക് വളർന്നതോടെ ഇമാറാത്തിൽ ഒതുങ്ങാതെ അദ്ദേഹത്തിെൻറ ചാരിറ്റി പ്രവർത്തനങ്ങളും വികസിച്ചു. 1997ലാണ് ആൽ മക്തൂം ഫൗണ്ടേഷൻ എന്ന പേരിൽ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സംവിധാനം രൂപപ്പെടുന്നത്.
ഫൗണ്ടേഷന് കീഴിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. 20 ആഫ്രിക്കൻ രാജ്യങ്ങളിലായി ശൈഖ് ഹംദാെൻറ പേരിലും മറ്റുമായി അമ്പതോളം സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു. പ്രയാസപ്പെടുന്ന ഒരാൾക്ക് സന്തോഷം നൽകാൻ കഴിയുേമ്പാഴും വിദ്യാഭ്യാസമില്ലാത്ത ഒരാൾക്ക് പഠനസൗകര്യം നൽകുേമ്പാഴും വിശ്വാസികൾക്ക് വേണ്ടി പള്ളി നിർമിക്കുേമ്പാഴും ഞാൻ അതിയായി സന്തുഷ്ടനാകുന്നു എന്നാണ് അദ്ദേഹം തെൻറ സേവനപ്രവർത്തനങ്ങളെ കുറിച്ച് പറയാറുള്ളത്.
നിരവധി വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ ലഭ്യമാക്കുന്നതിനും പ്രകൃതിദുരന്ത മേഖലകളിൽ സഹായമെത്തിക്കുന്നതിനും അദ്ദേഹത്തിെൻറ ശ്രദ്ധയുണ്ടായിരുന്നു.അതിനാൽ തന്നെ ശൈഖ് ഹംദാെൻറ വേർപാട് ചാരിറ്റി മേഖലയിൽ വലിയ വിടവായി അവശേഷിക്കും.
യു.എ.ഇയുടെ ദുഃഖത്തിൽ പങ്കുചേർന്ന് കുവൈത്ത് അമീർ
കുവൈത്ത് സിറ്റി: യു.എ.ഇ ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിെൻറ നിര്യാണത്തിൽ കുവൈത്ത് ഭരണനേതൃത്വം അനുശോചിച്ചു.കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവർ യു.എ.ഇ ഭരണനേതൃത്വത്തിന് അനുശോചന സന്ദേശം അയച്ചു.
അദ്ദേഹത്തിന് ആത്മാവിന് മോക്ഷം ലഭിക്കെട്ടയെന്നും കുടുംബത്തിെൻറയും സുഹൃത്തുക്കളുടെയും യു.എ.ഇ രാഷ്ട്ര നേതൃത്വത്തിെൻറയും ദുഃഖത്തിൽ പങ്കുചേരുന്നതായും കുവൈത്ത് രാഷ്ട്ര നേതാക്കൾ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
ഖത്തർ അമീർ അനുശോചിച്ചു
ദോഹ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമിന് അമീർ അനുശോചന സന്ദേശമയച്ചു. സാമ്പത്തികാര്യമന്ത്രിയും ഉപഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മഖ്ദൂമിെൻറ നിര്യാണത്തിൽ അനുശോചിച്ചാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദേശമയച്ചത്. അദ്ദേഹത്തിന് സ്വർഗം ലഭിക്കെട്ടയെന്നും പ്രാർഥിക്കുന്നുവെന്നും അമീർ പറഞ്ഞു. കുടുംബത്തിന് ക്ഷമയും സഹനവും ആശംസിക്കുന്നതായും സന്ദേശത്തിലുണ്ട്.
സർക്കാർ സ്ഥാപനങ്ങൾക്ക് മൂന്നുദിവസം അവധി
ദുബൈ: ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിെൻറ വിയോഗത്തിൽ അനുശോചിച്ച് വ്യാഴാഴ്ച മുതൽ മൂന്നുദിവസം ദുൈബയിൽ അവധി.സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക. യു.എ.ഇയിൽ പത്തുദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.