ശക്തി തിയറ്റേഴ് സെമിനാര്‍ സംഘടിപ്പിച്ചു
text_fieldsഅബൂദബി: 'കേരളീയതയുടെ വര്‍ത്തമാനം' വിഷയത്തില്‍ അബൂദബി ശക്തി തിയറ്റേഴ്സ് സെമിനാര്‍ സംഘടിപ്പിച്ചു. സാംസ്കാരിക പ്രവര്ത്തകന് കെ. ജയദേവന് മുഖ്യപ്രഭാഷണം നടത്തി. പുരോഗമനത്തിന്റെ കാല് മുന്നിലും സംസ്കാരത്തിന്റെ കാല് പിറകിലുമായാണ് മലയാളി സഞ്ചരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആ നിൽപിന്റെ ലക്ഷണമാണ് നമ്മുടെ നാട്ടില്‍ ആഭിചാരക്കൊലയും ദുര്‍മന്ത്രവാദവും ഐശ്വര്യത്തിനായുള്ള നരബലിയുമെല്ലാമാകുന്നത്. ഹിന്ദു മതവിശ്വാസമായോ ആചാരാനുഷ്ഠാനങ്ങളുമായോ ഒരു ബന്ധമില്ലാത്ത ഒന്നാണ് ഹിന്ദുത്വം. 1920നു ശേഷം സവര്‍ക്കറാണ് ഹിന്ദുത്വം എന്ന പദം ആദ്യമായി ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തി പ്രസിഡന്റ് ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു.
ശക്തി തിയറ്റേഴ് സ്സെ മിനാര്‍ സംഘടിപ്പിച്ചു2022ലെ അബൂദബി ശക്തി അവാര്‍ഡ് ജേതാവ് സുറാബിനെ യോഗം ആദരിച്ചു. സുനില്‍ മാടമ്പിയുടെ 'പെനാല്‍റ്റി ബോക്സി'ന്റെ ആദ്യകോപ്പി കെ. ജയദേവന് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാറിന് നല്കി പ്രകാശനം ചെയ്തു. കഥാകൃത്ത് അര്‍ഷദ് ബത്തേരി പുസ്തകത്തെ പരിചയപ്പെടുത്തി. ലോക കേരള സഭാംഗം എ.കെ. ബീരാന്‍കുട്ടി, ശക്തി ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.