വൺ ബില്യൺ മീൽസ്: രണ്ടു കോടി രൂപ നൽകി ഡോ. ഷംഷീർ വയലിൽ
text_fieldsദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച 'വൺ ബില്യൺ ഭക്ഷണപ്പൊതി' സംരംഭത്തിനായി 10 ലക്ഷം ദിർഹം (രണ്ട് കോടി രൂപ) സംഭാവന ചെയ്ത് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ. ഇതിലൂടെ വിവിധ രാജ്യങ്ങളിലെ പാവപ്പെട്ട ലക്ഷക്കണക്കിന് പേർക്ക് ഭക്ഷണമെത്തിക്കാനാവും.
പോഷകാഹാരക്കുറവുള്ളവർക്ക് സഹായവും ആശ്വാസവും നൽകുന്നതിനായി സംഘടിപ്പിക്കുന്ന സംരംഭത്തിന് സംഭാവന നൽകുന്നതിൽ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു.
നേരത്തേ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയും ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പനും വൺ ബില്യൺ മീൽസിലേക്ക് വൻ തുക സംഭാവന ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.