ഷാനിമ വരക്കുന്നു, ജീവെൻറ തുടിപ്പുള്ള ചിത്രങ്ങൾ
text_fieldsഅജ്മാന്‍: ഒന്നും ചെയ്യാനില്ല, കാലം ഇങ്ങനെ കഴിഞ്ഞുപോകുന്നു എന്ന് പഴിക്കുന്നവർ ഇൗ ചിത്രങ്ങളിലേക്ക് നോക്ക ുക. കണ്ണൂര്‍ അഞ്ചരക്കണ്ടി നാലകത്ത് നസീര്‍-ശാഹിദ ദമ്പതികളുടെ മകള്‍ ഷാനിമ സമയം വിനിയോഗിക്കുന്നത് കാണുക. അതിമ നോഹരമായ ഡിജിറ്റൽ ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് ഷാനിമയയിപ്പോൾ.
മുതിർന്നവർ പോലും ഫ ോണിലും െഎപാഡിലും സമയം പാഴാക്കുേമ്പാൾ സമയവും സാേങ്കതിക ഉപകരണങ്ങളും കലാപരവും ക്രിയാത്മകവുമായി ഉപയോഗിക് കുകയാണ് ഷാനിമ. ഐ പാഡില്‍ ഡിജിറ്റല്‍ പെന്നും െബ്രഷും ഉപയോഗിച്ച് ചായം ചാർത്തി ഇതിനകം ഇവർ വരച്ചത് നൂറുകണക്കിന് ചിത്രങ്ങളാണ്. താന്‍ വരച്ച ചിത്രങ്ങള്‍ പല പ്രഗല്ഭരും സമൂഹമാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യുന്നത് ഏറെ ആനന്ദം നല്‍കുന്നതായി ഈ ചിത്രകാരി വിവരിക്കുന്നു. വെർച്വൽ ഇംപ്രഷന്‍ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുന്ന ഡിജിറ്റല്‍ പെയിൻറിങ്ങുകൾക്ക് ആയിരക്കണക്കിന് ആസ്വാദകരുണ്ട്. വിവിധയിടങ്ങളിൽനിന്ന് ഡിജിറ്റല്‍ പെയിൻറിങ്ങുകൾക്ക് ആവശ്യക്കാരുമെത്താറുണ്ട്.
ദുബൈയിലെ ഓറഞ്ച് റൂം എന്ന കമ്പനിയിൽ ക്രിയേറ്റിവ് എക്സിക്യൂട്ടീവാണിപ്പോൾ. ചിത്രങ്ങളുടെ മികവുകൂട്ടാൻ സോഫ്റ്റ്വെയറുകളുടെ പിന്തുണ തേടാറുണ്ട്. എന്നാൽ, ഭര്‍ത്താവ് അബ്ദുല്ലയുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഇൗ ചിത്രങ്ങളുടെ ഏറ്റവും മനോഹരമായ ചായക്കൂെട്ടന്ന് ഷാനിമ പറയുന്നു.
ചെറുപ്പത്തിൽ ചിത്രരചനയിലും കലാപ്രവർത്തനങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടിയ ഒരുപാടുപേർ ഇപ്പോൾ അവയെല്ലാം കൈവെടിഞ്ഞ് കുടുംബവും കുട്ടികളും എന്ന ഒറ്റ ചിന്തയിൽ ജീവിക്കുന്നുണ്ട്. അവർക്ക് കൂടി പ്രചോദനമാണ് ഷാനിമയുടെ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.