ആഘോഷപ്പന്തൽ: പുറങ്ങ് ഫൈറ്റേഴ്‌സ് ടീം ഓവറോൾ ചാമ്പ്യന്മാർ
text_fieldsദുബൈ:യു.എ.ഇ 52ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മ ‘തണ്ണീർപന്തൽ’ സംഘടിപ്പിച്ച ബ്രൈറ്റ് വിങ്‌സ് ആഘോഷപ്പന്തൽ എട്ടാം പതിപ്പിൽ പുറങ്ങ് ഫൈറ്റേഴ്‌സ് ടീം ഓവറോൾ ചാമ്പ്യന്മാരായി.
കിങ്‌സ് കാഞ്ഞിരമുക്ക്, മുക്കാല ടസ്‌കേഴ്‌സ്, പരിച്ചകം ഫാൽക്കൺസ് എന്നിവ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി. വടംവലി മത്സരത്തിലും പുറങ്ങ് ഫൈറ്റേഴ്‌സ് ജേതാക്കളായി. നാലകം ബ്ലാസ്‌റ്റേഴ്‌സ് രണ്ടും മുക്കാല ടസ്‌കേഴ്‌സ് മൂന്നും സ്ഥാനങ്ങൾ നേടി.വനിതകളുടെ മത്സരങ്ങളിൽ പുറങ്ങ് ക്യുൻസ് ഫൈറ്റേഴ്‌സ് ഒന്നാം സ്ഥാനവും പരിച്ചകം ക്യുൻസ് ഫാൽക്കൺസ് രണ്ടാം സ്ഥാനവും പനമ്പാട് ക്യുൻസ് പാന്തേഴ്‌സ് മൂന്നാം സ്ഥാനവും നേടി. കുട്ടികളുടെ വിഭാഗത്തിൽ പരിച്ചകം ജൂനിയർ ഫാൽക്കൺസ് ഒന്നും പുറങ്ങ് ജൂനിയർ ഫൈറ്റേഴ്‌സ് രണ്ടും കാഞ്ഞിരമുക്ക് ജൂനിയർ കിങ്‌സ് മൂന്നും സ്ഥാനം നേടി.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി. നൂറുദ്ദീൻ, മാറഞ്ചേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ജാനകി ദേവി, ബ്രൈറ്റ് വിങ്‌സ് സാരഥികളായ റിജു രാജൻ, പി.കെ. പിന്റു, മുൻദിർ കല്പകഞ്ചേരി, റിയാസ് പപ്പൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
വിവിധ മത്സരങ്ങളും കലാപരിപാടികളും ഉൾപ്പെടുത്തിയ മുഴുദിന പരിപാടിയിൽ ബ്രൈറ്റ് വിങ്‌സിനുള്ള തണ്ണീർപന്തലിന്റെ ആദരം മുഖ്യ രക്ഷാധികാരി നാസർ മന്നിങ്ങയിൽ, മറ്റു ഭാരവാഹികളായ ലത്തീഫ് കൊട്ടിലുങ്ങൽ, എൻ.കെ. നിയാസ്, സുകേഷ് ഗോവിന്ദൻ, കെ.സി. ജംഷിദ്, ഷുക്കൂർ മന്നിങ്ങയിൽ എന്നിവർ സമർപ്പിച്ചു. ജാസി ജയ് അവതരിപ്പിച്ച സംഗീതനിശയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.