ഷാർജ-കോഴിക്കോട് വിമാനം റദ്ദാക്കി
text_fieldsഷാർജ: നാട്ടിൽ പ്രളയദുരിതം നേരിടുന്ന കുടുംബത്തിനൊപ്പം ചേരാൻ ഷാർജയിൽ നിന്ന് പുറപ്പെടാനിരുന്നവരെ വലച്ചു കൊണ്ട് യാത്രാ ദുരിതം. ഷാർജ-കോഴിക്കോട് െഎ.എക്സ് 356 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതാണ് ദുരിതമായത്. വീട്ടുകാർക്കൊപ്പം പെരുന്നാൾ ആഘോഷിക്കാൻ കണക്കാക്കിയും നാട്ടിലുള്ള കുടുംബത്തെ സ്കൂൾ തുറക്കും മുൻപ് തിരിച്ചെത്തിക്കാനും ലക്ഷ്യമിട്ടാണ് അത്യാവശ്യമാകയാൽ അമ്പതിനായിരം രൂപ വരെ നൽകി ടിക്കറ്റെടുത്താണ് പലരും യാത്രക്കൊരുങ്ങിയിരുന്നത്.
മൂന്നര മണി മുതൽ ബോർഡിങ് പാസ് എടുത്ത് കാത്തിരുന്നവരെ 5.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ കയറ്റിയെങ്കിലും ഒരു മണിക്കൂറോളം എ.സി പോലുമില്ലാതെ അതിനുള്ളിലിരുത്തി. പിന്നീട് നന്നാക്കാൻ കഴിയുന്നില്ല എന്നു പറഞ്ഞ് തിരിച്ചിറക്കുകയായിരുന്നു. കുഞ്ഞുങ്ങളുൾപ്പെടെയായി യാത്ര ചെയ്യുന്നവർ പകരം യാത്ര എപ്പോൾ സാധ്യമാകുമെന്ന് തിരക്കിയെങ്കിലും കൃത്യമായ മറുപടിയൊന്നും കിട്ടിയില്ല. മുംബൈയിൽ നിന്ന് ഒരു വിമാനം എത്തിയ ശേഷം ബുധനാഴ്ച പുലർച്ചെ യാത്ര ആരംഭിക്കാനായേക്കുമെന്നാണ് ഇപ്പോൾ നൽകുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.