വിലക്കുറവിെൻറ ഉത്സവം ഇന്നു മുതൽ ഷാര്‍ജ എക്സ്പോ സെന്‍ററില്‍
text_fieldsഷാര്‍ജ: സി.ഇ.എഫ് ബിഗ് ഷോപ്പര്‍ മാമാങ്കത്തിന് ബുധനാഴ്ച രാവിലെ 10ന് ഷാര്‍ജ എക്സ്പോ സെൻററില്‍ തിരിതെളിയും. ഒന്നാം അധ്യായം വന്‍ വിജയമായതിനെ തുടര്‍ന്നാണ് രണ്ടാം തവണയും ഷോപ്പിങ് മേളയെത്തുന്നത്. േലാകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ വിപണി വിലയേക്കാളും വന്‍ വിലക്കുറവിൽ ഇവിടെ ലഭിക്കുമെന്ന് സംഘാടകർ പറഞ്ഞു.
സുഗന്ധദ്രവ്യങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, തുകല്‍ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക്സ് തുടങ്ങിയവയുടെ വന്‍ നിരയാണ് എത്തിയിട്ടുള്ളത്.
അഞ്ച് ദിര്‍ഹമാണ് പ്രവേശന ഫീസ്. ഇത് ഹാളിലേക്ക് കടന്നാല്‍ വാങ്ങാന്‍ കിട്ടും. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ആയിര കണക്കിന് വാഹനങ്ങള്‍ക്ക് നിറുത്താനുളള സൗകര്യവുമുണ്ട്. ഇത് സൗജന്യമാണ്. രാവിലെ 10 മുതല്‍ രാത്രി 11 വരെയാണ് കച്ചവടോത്സവം നടക്കുക. ശനിയാഴ്ച സമാപിക്കും. കഴിഞ്ഞ വർഷം രണ്ടര കോടി ദിർഹത്തിെൻറ വിൽപ്പന മേളയിൽ നടന്നതായി സംഘാടകരായ ഡോം എക്സിബിഷൻസ് മാനേജിങ് ഡയറക്ടർ അേൻറായിൻ ജോർജസ് പറഞ്ഞു.
ഇത്തവണ അത് നാലു കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ മൂന്നു ദിവസമായിരുന്നത് ഇത്തവണ നാലു ദിവസമാക്കിയിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ക്ക് നാം ഇലക്ട്രോണിക്സിൽ 80 ശതമാനമാണ് വിലക്കുറവ്. 749 ദിര്‍ഹം വിലയുള്ള ബ്ലാക്ബെറി ക്യൂ ഫൈവ് 150 ദിര്‍ഹത്തിന് ലഭിക്കും.
599 ദിര്‍ഹം വിലയുള്ള സാംസങ് വൈ നിയോ 180 ദിര്‍ഹത്തിനായിരിക്കും വില്‍ക്കുക. 1699 ദിര്‍ഹം വിലയുള്ള ബ്ലാക്ബെറി പാസ്പോര്‍ട്ട് 700 ദിര്‍ഹത്തിന് ലഭിക്കും. സ്റ്റോക് തീരുന്നത് വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു. എക്സ്പ്രഷൻസ് സ്റ്റാളിൽ 85 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് മാനേജ്മെൻറ് വക്താക്കൾ അറിയിച്ചു. ആർഭാട സുഗന്ധദ്രവ്യ ബ്രാൻഡുകൾ, സൗന്ദര്യ വർധക വസ്തുക്കൾ, ലക്ഷ്വറി വാച്ചുകൾ എന്നിവക്ക് പുറമെ ഗസ്സ് ബ്രാൻഡിെൻറ ഹാൻറ് ബാഗുകളുടെയും വാലറ്റുകളുടെയും നീണ്ട നിരയും ഇവിടെയുണ്ടാകും.
നൂറിലേറെ ബ്രാൻഡുകളാണ് വൻ വിലക്കിഴിവിൽ വിൽക്കുന്നതെന്ന് എക്സപ്രഷൻസ് സി.ഒ.ഒ പ്രകാശ് ബാംബാനി പറഞ്ഞു.
ഇലക്ട്രോലക്സ്, മേടാഗ്, റസ്സല്‍ ഹോബ്സ്, കെന്‍വുഡ്, ഡിലോംഗി, ഡെസ്ലി, കിപ്ളിംഗ്, ഈസ്റ്റ് പാക്ക്, സിമന്‍സ്, യൂറോണ്‍, ടെറിം, സാനുസ്സി, മാക്സ്ഫാക്റ്റര്‍, റിമ്മെല്‍, മെബല്ലിന്‍, ലീ കൂപ്പര്‍, ഫില, ലിയു ജോ, കാല്‍വിന്‍ ക്ളിയെന്‍, ഹ്യൂഗോ ബോസ്, ഗുക്കി, പാകോ റബൈന്‍, മോണ്ട് ബ്ളാങ്ക്, അള്‍ഡോ, ടോമി, ഹില്‍ഫിഗര്‍, ദ് ചില്‍ഡ്രന്‍ പ്ളസ്, നൈന്‍, വെസ്റ്റ്, റോബര്‍ട്ടോ കവാലി, ജിഷോക്, ഡണ്‍ഹില്‍, ഡവിഡോഫ്, ജെന്നിഫര്‍ ലോപസ്, എസ്കേഡ, എലീസ്, ഇസ്പിരിറ്റ്, ബ്ളഡ് തുടങ്ങിയ കമ്പനികളുടെ വന്‍നിരയായിരിക്കും കച്ചവട ഉത്സവത്തില്‍ അണിനിരക്കുക.
വിലക്കുറവിനൊപ്പം ഒന്ന് വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യവും നാലു ദിവസവും ഉണ്ടായിരിക്കും.
ആകർഷക
ഒാഫറിൽ ‘ഗൾഫ് മാധ്യമം’ വരിചേരാം
ഷാർജ: സി.ഇ.എഫ് ബിഗ് ഷോപ്പറിൽ ‘ഗൾഫ് മാധ്യമം’ പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും മികച്ച ആനുകൂല്യത്തോടെ വരിചേരാൻ അവസരം. പത്രം മൂന്നു മാസത്തേക്ക് ഇപ്പോൾ പ്രത്യേക ഒാഫറിൽ വരിചേരാം. 180 ദിർഹത്തിന് പകരം 150 ദിർഹമടച്ചാൽ മതി. മാത്രമല്ല ബിഗ് ഷോപ്പറിൽ ഉപയോഗിക്കാവുന്ന 50 ദിർഹത്തിെൻറ ഷോപ്പിങ് വൗച്ചറും ലഭിക്കും. ഇതോടൊപ്പം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രചിച്ച ‘ഫ്ലാഷസ് ഒാഫ് തോട്ട്’ എന്ന വിശിഷ്ട ഗ്രന്ഥത്തിെൻറ മലയാളം പരിഭാഷ ‘ചിന്താസ്ഫുരണങ്ങൾ’ പ്രത്യേകമായി സമ്മാനിക്കും.
ഫലത്തിൽ മൂന്നു മാസത്തേക്ക് 180 ദിർഹത്തിന് പകരം 100 ദിർഹം മാത്രം ചെലവഴിച്ചാൽ മതി. ബിഗ് ഷോപ്പർ വൗച്ചർ മേളയിലെ ഏതു സ്റ്റാളിലും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0504939652 ൽ വിളിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.