വീണ്ടും പൂർണാരോഗ്യ നഗരമായി ഷാർജ
text_fieldsഷാർജ: ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ നഗരമെന്ന അംഗീകാരം വീണ്ടും ഷാർജക്ക്. അൽ ബാദി പാലസിൽ നടന്ന ചടങ്ങിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സർട്ടിഫിക്കേഷൻ സ്വീകരിച്ചു. ആരോഗ്യകരമായ നഗരങ്ങളുടെ ആവശ്യകതകളും മാനദണ്ഡങ്ങളും 100 ശതമാനം പൂർത്തീകരിച്ചതിനുശേഷമാണ് ഷാർജക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത്. പൊതുജനാരോഗ്യവും പരിസ്ഥിതിയും പ്രധാന മുൻഗണനകളിൽ ഉൾപ്പെടുത്തിയാണ് ആരോഗ്യ മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഷാർജ കുതിച്ചുചാട്ടം നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിസംഘം ശൈഖ് സുൽത്താന്റെ പരിശ്രമങ്ങളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.