ആറു പുതിയ റൂട്ടുകളിൽ യാത്രാവിമാനം
text_fieldsഷാർജ: ഈ വർഷം ആദ്യ പകുതിയിൽ ഷാർജ വിമാനത്താവളം ടെർമിനലുകളിലൂടെ കടന്നുപോയത് 70 ലക്ഷത്തിലധികം യാത്രക്കാർ. ഇതുവഴി യാത്രക്കാരുടെ എണ്ണത്തിൽ വിമാനത്താവളം ശ്രദ്ധേയമായ കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്.
കൂടാതെ 70,000 ടണ്ണിലധികം ചരക്ക് കൈകാര്യം ചെയ്തുകൊണ്ട് കാർഗോ പ്രവർത്തനങ്ങളിലും വിമാനത്താവളം ഗണ്യമായ വളർച്ച കൈവരിച്ചതായി അധികൃതർ അറിയിച്ചു. വാണിജ്യ, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ വിമാനത്താവളത്തിന്റെ പ്രധാന പങ്കാണ് ഇതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 14 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും വിമാനത്താവളത്തിന്റെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനുമായി ഇന്ത്യയിലെ ഇന്ദോർ ഉൾപ്പെടെ ആറു പുതിയ യാത്രാറൂട്ടുകളും മൂന്ന് എയർ കാർഗോ റൂട്ടുകളും ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.