യാത്രക്കാർക്ക് ഇളവുകളും സമ്മാനങ്ങളുമായി ഷാർജ വിമാനത്താവളം
text_fieldsഷാർജ: യാത്രക്കാർക്ക് പുതിയ ഇളവുകളും സമ്മാനങ്ങളും വൈവിധ്യമാർന്ന പരിപാടികളും പ്രഖ്യാപിച്ച് ഷാർജ വിമാനത്താവളം.
പുതിയ വേനൽക്കാല സീസണിന്റെ ഭാഗമായാണ് ആകർഷകമായ വിവിധ പരിപാടികൾ വിമാനത്താവള അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിൽ എത്തുന്ന എല്ലാ പ്രായത്തിലുമുള്ള യാത്രക്കാർക്കും ആസ്വാദ്യകരവും അവിസ്മരണീയവുമായ അനുഭവം സമ്മാനിക്കുക, വിരസതയകറ്റി കാത്തിരിപ്പ് സമയം യാത്രയുടെ ആവേശകരമായ ഭാഗമാക്കുക എന്നതാണ് ആഗസ്റ്റ് 22 വരെ നീളുന്ന കാമ്പയിനിന്റെ ലക്ഷ്യം.
കുട്ടികളുടെ യാത്ര ആകർഷകമാക്കുന്നതിന് പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. ഇതോടൊപ്പം മെച്ചപ്പെട്ടതും തടസ്സമില്ലാത്തതുമായ യാത്രാനുഭവങ്ങൾ നൽകുക വഴി ഈ മേഖലയിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി ഷാർജ വിമാനത്താവളത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.