34.4 കോടി ബില്യൺ ദിർഹമിെൻറ ബജറ്റ് പ്രഖ്യാപിച്ച് ഷാർജ
text_fieldsഷാർജ: 34.4 ബില്യൺ ദിർഹമിെൻറ ബജറ്റ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു. സാമൂഹിക വികസനം, സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കുക, മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് തുക വിനിയോഗിക്കുക. സാമ്പത്തിക, സാംസ്കാരിക, ശാസ്ത്ര, വിനോദസഞ്ചാര പുരോഗതിക്കും വിവിധ സാമ്പത്തിക വെല്ലുവിളികളെ നേരിടാനുള്ള കഴിവുകൾ വർധിപ്പിക്കുന്നതിനും ഊന്നൽ നൽകുന്നു. പൗരന്മാരുടെ ജീവിത ആവശ്യങ്ങൾ പരിഹരിക്കുക, സാമൂഹിക സ്ഥിരതയും സാമ്പത്തിക ക്ഷേമവും ഉറപ്പാക്കുക, വിവിധ ജീവിത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കുക തുടങ്ങിയവക്കും തുക ചെലവഴിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.