Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ ബുക്​ അതോറിറ്റി...

ഷാർജ ബുക്​ അതോറിറ്റി ഫ്രാങ്ക്​ഫർട്ട്​ ബുക്​ ​ഫെയറിൽ നിന്ന്​ പിൻവാങ്ങി

text_fields
bookmark_border
ഷാർജ ബുക്​ അതോറിറ്റി ഫ്രാങ്ക്​ഫർട്ട്​ ബുക്​ ​ഫെയറിൽ നിന്ന്​ പിൻവാങ്ങി
cancel

ദുബൈ: ഫലസ്തീൻ എഴുത്തുകാരി അദാനിയ ശിബ്​ലിക്ക്​ പ്രഖ്യാപിച്ച സാഹിത്യ പുരസ്കാരം​ റദ്ദാക്കിയതിന്​ പിന്നാലെ യു.എ.ഇയിലെ പ്രമുഖ പ്രസാദകർ ഫ്രാങ്ക്​ഫർട്ട്​ ഇന്‍റർനാഷനൽ ബുക്​ ഫെയറിൽ നിന്ന്​ പിൻവാങ്ങി. ഷാർജ ബുക്​ അതോറിറ്റി (എസ്​.ബി.എ)യും എമിറേറ്റ്​സ്​ പബ്ലിഷേഴ്​സ്​ അസോസിയേഷ (ഇ.പി.എ) നുമാണ്​ രാജ്യാന്തര തലത്തിൽ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിൽ ഒന്നായി വിശേഷിപ്പിക്കുന്ന ഫ്രാങ്ക്ഫർട്ട്​​ ബുക്​ ഫെയറിൽ നിന്ന്​ പിൻവാങ്ങിയത്​. 1949ൽ ഇസ്രായേൽ സൈനികരാൽ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഫലസ്തീനി പെൺകുട്ടി​യുടെ കഥപറയുന്ന ‘മൈനർ ഡിറ്റെയ്​ൽസ്​’ എന്ന നോവലിനാണ്​ ഫലസ്തീൻ എഴുത്തുകാരിയായ അദാനിയ ശിബ്​ലിക്ക്​ ഫ്രാങ്ക്​ഫർട്ട്​ ബുക്​ ഫെയർ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചിരുന്നത്​. എന്നാൽ, ഇസ്രായേൽ-ഗസ്സ യുദ്ധം ചൂണ്ടിക്കാട്ടി​ പുരസ്കാരം​ റദ്ദാക്കുകയായിരുന്നു. തീരുമാനം പുറത്തു വന്നതിന്​ പിന്നാലെ ബുക്​ ഫെയറിൽ നിന്ന്​ പിൻവാങ്ങുന്നതായി എസ്​.ബി.എയും ഇ.പി.എയും പ്രഖ്യാപിച്ചു. സംസ്കാരവും, പുസ്തകങ്ങളും പരസ്പരം മനസിലാക്കാനും, സംവദിക്കാനുമുള്ളതാണ് എന്ന നിലപാടുള്ളത് കൊണ്ടാണ് പിൻമാറ്റമെന്ന് അതോറിറ്റി വിശദീകരിച്ചു.

പുരസ്കാരം റദ്ദാക്കിയത്​ എഴുത്തുകാരിയുമായി ആലോചിച്ചെടുത്ത തീരുമാനമാണെന്നായിരുന്നു സംഘാടകർ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് നിലപാട് മാറ്റി. അവാർഡ് ആഘോഷിക്കാനുള്ള സമയമല്ലിതെന്നും ഏകപക്ഷീയമായാണ്​ തീരുമാനം എടുത്തതെന്നുമായി പിന്നീടുള്ള വിശദീകരണം. 2022ൽ ആണ്​ നോവലിന്‍റെ ജർമൻ-അറബിക് വിവർത്തനം പ്രസിദ്ധീകരിച്ചത്​. ഇതിന്‍റെ ഇംഗ്ലീഷ്​ പതിപ്പിന്​ 2021ൽ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAESharjah Book AuthorityFrankfurt Book Fair
News Summary - Sharjah Book Authority withdraws from Frankfurt Book Fair
Next Story