ഷാർജ പുസ്തകമേള: 12 സോഷ്യൽ മീഡിയ ശിൽപശാലകൾ പ്രഖ്യാപിച്ചു
text_fieldsഷാർജ: വർത്തമാന കാലത്തെ വായനയും ചർച്ചയും നിരൂപണവും പഠനങ്ങളും പുസ്തകങ്ങളിൽ ഒതുങ്ങുന്നതല്ല. വേഗതയുള്ള വായന ഓൺലൈനിലൂടെയുള്ളതാണ്. എഴുത്തുകാരും പുസ്തകങ്ങളും വായനക്കാരും സംഗമിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 40ാം അധ്യായത്തിൽ 12 സോഷ്യൽ മീഡിയ ശിൽപശാലകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ വായന, ശിൽപ നിർമാണം, കാരിക്കേച്ചർ തുടങ്ങിയവയുടെ നൂതന ലോകമാണ് അവതരിപ്പിക്കുക.
ഇതിനായി അതിമനോഹരവും സാങ്കേതികത്തികവുമുള്ള സോഷ്യൽ മീഡിയ സ്റ്റേഷൻ ഒരുങ്ങിക്കഴിഞ്ഞു. യു.എ.ഇ മാർക്കറ്റിങ് പരസ്യ വിദഗ്ധനും വാഗ്മിയുമായ അഹമ്മദ് അൽ ഖവാജ എഴുതിയ 10 മാർക്കറ്റിങ് രഹസ്യങ്ങൾ സ്റ്റേഷനിൽ അനാവരണം ചെയ്യും. ബ്രാൻഡ് മാർക്കറ്റിങ് സ്പെഷലിസ്റ്റ് അബ്ദുല്ല ദർവിഷ് വേദിയിലുണ്ടാകും.ബിസിനസിന് ഇൻറർനെറ്റ് എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് സമൻ മിഖായേലിെൻറ നേതൃത്വത്തിലാണ് ശിൽപശാല നടക്കുക. നിങ്ങളുടെ വൈദഗ്ധ്യം എങ്ങനെ ലാഭകരമായ ഓൺലൈൻ ബിസിനസിലേക്ക് മാറ്റാം എന്നതിനെ കുറിച്ച് പഠിപ്പിച്ചുതരാൻ സംരംഭക സാറ റഫായ് എത്തും. തത്സമയ മത്സരങ്ങളും മറ്റും സ്റ്റേഷൻ മുറ്റത്ത് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.