ഷാർജ പുസ്തകോൽസവം: 83രാജ്യങ്ങളിൽ നിന്ന് 1559 പ്രസാധകർ പങ്കെടുക്കും
text_fieldsദുബൈ: അടുത്ത മാസം നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിെൻറ 40ാം എഡിഷനിൽ 83രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇവയിൽ ഒമ്പത് രാജ്യങ്ങൾ ആദ്യമായാണ് പുസ്തകോൽസവത്തിൽ എത്തുന്നതെന്നും സംഘാടകർ ഷാർജ ഹൗസ് ഓഫ് വിസ്ഡം ലൈബ്രററിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.
1559 പ്രസാധകരുടേതായി എണ്ണമറ്റ പുസ്തകങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്ന പരിപാടി സവംബർ മൂന്നു മുതൽ 13വരെ ഷാർജ എക്സ്പോ സെൻററിലാണ് അരങ്ങേറുക. ചടങ്ങിൽ വിവിധ ദിവസങ്ങളിലായി ഇത്തവണത്തെ നൊബേൽ സാഹിത്യ ജേതാവ് താനസാനിയൻ എഴുത്തുകാരൻ അബ്ദുറസാഖ് ഗുർനയും ജ്ഞാനപീഠ ജേതാവായ ഇന്ത്യൻ എഴുത്തുകാരൻ അമിതാവ് ഘോഷ് അടക്കമുള്ളവരും പങ്കെടുക്കും. അമേരിക്കൻ എഴുത്തുകാരൻ ക്രിസ് ഗാർഡ്നറും ഇന്ത്യൻ എഴുത്തുകാരൻ ചേതൻ ഭഗതും പരിപാടിയിൽ എത്തിച്ചേരുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്. ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര അടക്കം നിരവധി മലയാളി എഴുത്തുകാരും പ്രസാധകരും പരിപാടിയിൽ പങ്കെടുക്കാനെത്തും.
പുസ്തകോൽസവത്തിൽ പങ്കെടുക്കുന്ന കൂടുതൽ പ്രമുഖരുടെയും പ്രധാകരുടെയും പേരുകൾ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്മദ് അൽ അമീരി വ്യക്തമാക്കി. സംസ്കാരങ്ങൾ തമ്മിലുള്ള സംവാദങ്ങൾ പുസ്തകങ്ങളിലൂടെയാണ് നടക്കുന്നതെന്നും ഇത്തവണത്തെ മേളയിലൂടെ ഓരോ വായനക്കാരനും ഓരോ പുസ്തകങ്ങൾ നൽകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം പുസ്തകോൽസവത്തിലെ അഥിതി രാജ്യമായ സ്പെയിനിെൻറ യു.എ.ഇയിലെ അംബാസഡർ ലിനിഗോ ഡി പ്ലാഷിയോ എക്സ്പാന വാർത്താ സമ്മേളനത്തിൽ സംഘാടകർകൊപ്പം പങ്കെടുത്തു. ഒമ്പത് പ്രമുഖ എഴുത്തുകാരുടെ പരിപാടികൾ, പാനൽ ഡിസ്കഷനുകൾ, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ സ്പെയിൻ സംഘടിപ്പിക്കും.
11ദിവസം നീണ്ടുനിൽക്കുന പരിപാടിയിൽ പുസ്തക പ്രദർശനത്തിന് പുറമെ, വിവിധ വിഷയങ്ങളിലെ സംവാദവും സ്റ്റേജ് ഷോകളും കുക്കറി കോർണറും ഒരുക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടികൾ അരങ്ങേറുക. പ്രവേശനം തികച്ചും സൗജന്യമായിരിക്കും. കഴിഞ്ഞ തവണ 20ലക്ഷത്തിലേറെ സന്ദർശകരാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പുസ്തകോൽസവത്തിൽ എത്തിച്ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.