അടുത്ത വർഷത്തെ ഷാർജ പുസ്തക മേള; ഇറ്റലി അതിഥി രാജ്യം
text_fieldsഷാർജ: ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) 2022 നവംബറിൽ സംഘടിപ്പിക്കുന്ന ഷാർജ ഇൻറർനാഷനൽ ബുക്ക് ഫെയറിെൻറ 41ാമത് എഡിഷെൻറ അതിഥിയായി ഇറ്റലിയെ പ്രഖ്യാപിച്ചു. ഇറ്റാലിയൻ എഴുത്തുകാർ, കലാകാരൻമാർ, പ്രസാധകർ എന്നിവരുടെ ഒരു ഒത്തുചേരൽ, ഗെസ്റ്റ് ഓഫ് ഹോണർ എന്നിവ പരിപാടിയിൽ സംഘടിപ്പിക്കും. സംസ്കാരവും പൈതൃകവും ഉൾപ്പെടെ നിരവധി മേഖലകളിൽ യു.എ.ഇയും ഇറ്റലിയും തമ്മിൽ ആഴത്തിൽ വേരൂന്നിയ ഉഭയകക്ഷി ബന്ധത്തെ ഈ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തും. എസ്.ബി.എ ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറിയും യു.എ.ഇയിലെ ഇറ്റലി അംബാസഡർ നിക്കോള ലെനറും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ഷാർജയും ഇറ്റാലിയൻ നഗരങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.